ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിങ് താക്കൂറിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എന്‍വി രമണ, അരുണ്‍ മിശ്ര, ആര്‍എഫ് നരിമാന്, ആര് ഭാനുമതി, അശോക് ഭൂഷണ് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
അതിനിടെ, വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കുന്നതില്‍ സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ട് അക്ഷയ് സിങ് താക്കൂര്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി നല്കി. ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കരുതെന്നും പ്രതികള്‍ക്ക് ഇനിയും നിയമപരമായ അവകാശങ്ങളുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പട്യാല ഹൗസ് കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും.
നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മ കഴിഞ്ഞദിവസം രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് അക്ഷയ് സിങ് താക്കൂര്‍ പുതിയ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
Content Highlights: nirbhaya case; convicts curative petition dismissed by supreme court
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..