നിര്‍ഭയ കേസ് പ്രതികള്‍ ജയില്‍നിയമങ്ങള്‍ തെറ്റിച്ചത് 23 തവണ, ജോലി ചെയ്ത് നേടിയത് 1.37ലക്ഷം രൂപ


ജയില്‍നിയമങ്ങള്‍ ലംഘിച്ചതിന് അക്ഷയ് കുമാര്‍ സിങ്ങിന് ഒരു തവണ മാത്രമേ ശിക്ഷ ലഭിച്ചിട്ടുള്ളൂ. അതേസമയം മുകേഷിന് മൂന്നുവട്ടവും പവന് എട്ടുതവണയും വിനയിന് പതിനൊന്നുവട്ടവും ശിക്ഷ ലഭിച്ചു.

അക്ഷയ് ഠാക്കൂർ സിങ്, വിനയ് ശർമ, പവൻ ഗുപ്ത, മുകേഷ് സിങ്. Photo: PTI

ന്യൂഡല്‍ഹി: തിഹാറിലെ ജയില്‍വാസത്തിനിടെ നിര്‍ഭയ കേസിലെ പ്രതികള്‍ ജയില്‍നിയമം ലംഘിച്ചത് 23തവണ. തിഹാര്‍ അധികൃതര്‍ നല്‍കുന്ന വിവരങ്ങൾ പ്രകാരം ജോലി ചെയ്ത് പ്രതികൾ നേടിയത് 1.37ലക്ഷം രൂപയാണെന്നും പറയുന്നു.

പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അക്ഷയ് ഠാക്കൂര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നീ നാലുപ്രതികളാണ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. നാലുപ്രതികള്‍ക്കുമുള്ള മരണ വാറന്റ് ഡല്‍ഹി അഡീഷണല്‍ കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ മുകേഷ് സിങ്, വിനയ് ശര്‍മ എന്നിവര്‍ സുപ്രീം കോടതി തിരുത്തല്‍ ഹര്‍ജി നല്‍കി. എന്നാല്‍ ഇത് ചൊവ്വാഴ്ച സുപ്രീം കോടതി തള്ളി. ജനുവരി 22ന് രാവിലെ ഏഴുമണിക്കാണ് ഇവരുടെ വധശിക്ഷ നടപ്പാക്കുക.

കേസില്‍ ആകെ ആറുപ്രതികളാണുണ്ടായിരുന്നത്. ഒന്നാംപ്രതി രാം സിങ് ശിക്ഷാവേളയ്ക്കിടെ ജയിലില്‍ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നത്. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി.

തിഹാര്‍ അധികൃതര്‍ നല്‍കുന്ന വിവരപ്രകാരം ജയില്‍നിയമങ്ങള്‍ ലംഘിച്ചതിന് അക്ഷയ് കുമാര്‍ സിങ്ങിന് ഒരു തവണ മാത്രമേ ശിക്ഷ ലഭിച്ചിട്ടുള്ളൂ. അതേസമയം മുകേഷിന് മൂന്നുവട്ടവും പവന് എട്ടുതവണയും വിനയിന് പതിനൊന്നുവട്ടവും ശിക്ഷ ലഭിച്ചു.

ജയിലില്‍ ജോലി ചെയ്തയിനത്തില്‍ അക്ഷയ്, പവന്‍, വിനയ് എന്നിവര്‍ ആകെ 1.37ലക്ഷം രൂപനേടിയതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. മുകേഷ് ജയിലില്‍ ജോലി ചെയ്യാന്‍ തയ്യാറല്ലായിരുന്നു. 69,000 രൂപയാണ് അക്ഷയ് ജോലി ചെയ്ത് നേടിയത്. പവന്‍ 29,000 രൂപയും വിനയ് 39,000 രൂപയും നേടി.

2016ല്‍ അക്ഷയും മുകേഷും പവനും പത്താംക്ലാസ് പഠനത്തിനായി ചേര്‍ന്നിരുന്നു. പരീക്ഷയും എഴുതി. എന്നാല്‍ മൂവര്‍ക്കും വിജയിക്കാനായില്ല. മറ്റൊരു പ്രതിയായ വിനയ്, 2015ല്‍ ഒരു വര്‍ഷത്തെ ബിരുദത്തിന് ചേര്‍ന്നിരുന്നു. എന്നാല്‍ വിനയിനും പരീക്ഷ ജയിക്കാന്‍ സാധിച്ചില്ല.

വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് പ്രതികളുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുവട്ടം ഇവരെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. വിനയിന്റെ അച്ഛന്‍ ചൊവ്വാഴ്ച ജയിലിലെത്തി മകനെ സന്ദര്‍ശിച്ചു. നാലുപ്രതികളില്‍ ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ചത് വിനയിനാണ്. ഇയാള്‍ ഉത്കണ്ഠ അനുഭവിക്കുന്നുണ്ടെന്നും ജയില്‍വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

അക്ഷയ് കുമാര്‍ സിങ്ങിനെ കാണാന്‍ കുടുംബാംഗങ്ങള്‍ അവസാനം എത്തിയത് കഴിഞ്ഞ നവംബറിലാണ്. കുടുംബാംഗങ്ങളുമായി ഇയാള്‍ ഫോണില്‍ സംസാരിക്കാറുണ്ട്. അതേസമയം വധശിക്ഷയ്ക്കുള്ള തിയതി കോടതി പുറപ്പെടുവിച്ചതിനു പിന്നാലെ പ്രതികളെ ആരെയും കുടുംബാംഗങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല.

content highlights: nirbhaya case convicts broke jail rules 23 times

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented