ന്യൂഡല്‍ഹി:  തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ നിര്‍ഭയകേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹര്‍ജി സമര്‍പ്പിച്ചു. 

നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരില്‍ ദയാഹര്‍ജി സമര്‍പ്പിക്കാന്‍ ബാക്കിയുണ്ടായിരുന്നത് പവന്‍കുമാര്‍ ഗുപ്ത ആയിരുന്നു. തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി മണിക്കൂറുകള്‍ക്കുള്ളിലാണ് പവന്‍ കുമാര്‍ ദയാഹര്‍ജി സമര്‍പ്പിച്ചത്. 

കേസിലെ മറ്റ് പ്രതികളായ മുകേഷ് സിങ്. വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരുടെ ദയാഹര്‍ജികള്‍ നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്ത് പ്രതികളായ മുകേഷ് കുമാര്‍ സിങും വിനയ് കുമാര്‍ ശര്‍മയും സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീം കോടതി തള്ളിയിരുന്നു. 

മരണവാറണ്ട് പ്രകാരം മാര്‍ച്ച് മൂന്നിനാണ് നിര്‍ഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റേണ്ടത് .

Content Highlights: Nirbhaya Case, Pavan Kumar Gupta