ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പ് കേസിലെ പ്രതി രത്നവ്യാപാരി നീരവ് മോദിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി എന്‍സിപി എംപി മജീദ് മേമന്‍ രംഗത്ത്. പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നീരവ് മോദി പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ ശാഖകളില്‍ ഒന്നില്‍ 90 കോടി രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ചതായി എംപി മജീദ് മേമന്‍ ആരോപിച്ചു.  ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ പുറത്തുവരുമെന്നും മേമന്‍ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. 

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലും ഇതേ ആരോപണം ഉന്നയിച്ച മേമന്‍. നോട്ട് നിരോധനത്തിന് തൊട്ട് മുമ്പ് നീരവിന് ഇത്രയും വലിയ തുക നിക്ഷേപിക്കാന്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയെന്നും ചോദിച്ചു.  


 നീരവ് മോദിയും അമ്മാവന്‍ മേഹുല്‍ ചോക്സിയും ചേര്‍ന്ന്  പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,400 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന നീരവ് മോദി ഒളിവിലാണ്. സി.ബി.ഐ അന്വേഷണം നടത്തിയ ആരോപണത്തില്‍ ബാങ്കിന്റെ ശാഖ പൂട്ടുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു  

 content highlight: Nirav Modi deposited Rs 90 crore in PNB hours before demonetisation NCP MP Majeed Memon​