Photo: PTI
ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക 'ആന്റി ടാങ്ക്-ആന്റി പേഴ്‌സണല്‍ മൈനു'കളായ നിപുണ്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറും. പാകിസ്താന്റെയും ചൈനയുടെയും അതിര്‍ത്തികളില്‍ ശത്രുക്കളെ ചെറുക്കാന്‍ സൈന്യത്തിന് കരുത്ത് പകരുന്നതാണ് നിപുണ്‍ മൈനുകള്‍.
ശത്രു സൈന്യത്തിന്റെ കാലള്‍പ്പടയില്‍ നിന്നും കവചിത യൂണിറ്റുകളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ കുരത്ത് പകരുന്നതാണ് ഈ മൈനുകളെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന ഭീകരരെ പ്രതിരോധിക്കാനും ഈ മൈനുകള്‍ ഉപയോഗിക്കും.
സ്‌ഫോടക വസ്തുവായ ആര്‍.ഡി.എക്‌സ് ഉപയോഗിച്ച് നിര്‍മിച്ച നിപുണ്‍ മൈനുകളുടെ ഏഴ് ലക്ഷം യൂണിറ്റുകളാണ് സൈന്യത്തിന് കൈമാറുക. ഡി.ആര്‍.ഡി.ഒയുടെ സഹകരണത്തോടെ ഒരു ഇന്ത്യന്‍ കമ്പനിയാണ് സൈന്യത്തിനായി ഈ മൈന്‍ വികസിപ്പിച്ചത്.
ഈ മൈനുകള്‍ക്ക് പുറമെ തദ്ദേശീയമായി വികസിപ്പിച്ച പ്രചന്ത്, ഉല്‍ക തുടങ്ങിയ മൈനുകളും പരീക്ഷണങ്ങള്‍ക്ക് ശേഷം സൈന്യത്തിന് കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ് ഈ ആയുധങ്ങള്‍.
Content Highlights: Nipun anti-personnel mines: Army gets weapons boost for Pakistan, China borders


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..