ലഖ്നൗ: ഉത്തര്‍പ്രദേശിലെ നിയമ മന്ത്രി ബ്രിജേഷ് പതാകിനും കോവിഡ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന യു.പിയിലെ ഒന്‍പതാമത്തെ മന്ത്രിയാണ് അദ്ദേഹം. മന്ത്രി കോമള്‍ റാണി വരുണ്‍ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
സംസ്ഥാനത്തെ ജലവിഭവ മന്ത്രി ഡോ. മഹേന്ദ്ര സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചത് രണ്ടു ദിവസം മുമ്പാണ്. യു.പി ബി.ജെ.പി. അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്, നിയമസഭാംഗങ്ങളായ യോഗേന്ദ്ര ഉപാധ്യായ (ആഗ്ര), ദേവേന്ദ്ര പ്രതാപ് സിങ് (ഗോരഖ്പുര്‍) എന്നിവര്‍ക്കും കഴിഞ്ഞ ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ചിരുന്നു.
മന്ത്രിമാരായ രാജേന്ദ്ര പ്രതാപ് സിങ്, ധരം സിങ് സെയ്‌നി, ചേതന്‍ ചൗഹാന്‍, ഉപേന്ദ്ര തിവാരി, രഘുരാജ് സിങ്, ജയ്പ്രതാപ് സിങ് എന്നിവര്‍ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലാണ്. യു.പി മന്ത്രി കോമള്‍ റാണി വരുണ്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍വച്ചാണ് മന്ത്രി കോമള്‍ റാണി വരുണ്‍ മരിച്ചത്.
Content Highlights: Ninth UP minister tests positive for Covid-19