കങ്കണ റണാവത്ത്| File Photo: PTI
ന്യൂഡല്‍ഹി: നടി കങ്കണ റണാവത്ത് സഞ്ചരിച്ച വിമാനത്തിനുള്ളില്‍ മോശമായി പെരുമാറിയതിന് ഒന്‍പത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി വിലക്ക് ഏര്‍പ്പെടുത്തി. ഒക്ടോബര്‍ 15 മുതല്‍ 30 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് എ.എന്‍.ഐ. വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സെപ്റ്റംബര്‍ ഒമ്പതിനാണ് നടപടിക്ക് ആധാരമായ സംഭവം നടന്നത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ വലിയ വാക്‌പോര് നടന്നിരുന്നു. ഇതിനിടെ സ്വദേശമായ ചണ്ഡീഗഢില്‍നിന്ന് മുംബൈയിലേക്ക് വരാന്‍ കങ്കണ തീരുമാനിച്ചു.
ഇന്‍ഡിഗോയുടെ 6e-264 വിമാനത്തിലായിരുന്നു കങ്കണ മുംബൈയിലേക്ക് പുറപ്പെട്ടത്. ഈ വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷാ- സാമൂഹിക അകലം പാലിക്കല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് റിപ്പോര്‍ട്ടിങ് നടത്തുകയായിരുന്നു.
വിമാനത്തിനുള്ളില്‍ മോശമായി പെരുമാറിയെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിന് ഡി.ജി.സി.എ. ഇന്‍ഡിഗോയ്ക്ക് താക്കീത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്‍ഡിഗോ ആഭ്യന്തര കമ്മിറ്റി രൂപവത്കരിക്കുകയും കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം നടപടി സ്വീകരിക്കുകയുമായിരുന്നു എന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
content highlights: nine barred for unruly behavior on kangana ranaut on flight
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..