തൂക്കുപാലദുരന്തം: സംഭവിച്ചത് ഗുരുതര വീഴ്ച; 9 പേര്‍ അറസ്റ്റില്‍, മരിച്ചവരില്‍ 47 പേര്‍ കുട്ടികള്‍


Photo: ANI

ഗാന്ധിനഗര്‍: ഗുജറാത്തിലെ മോര്‍ബി തൂക്കുപാലദുരന്തവുമായി ബന്ധപ്പെട്ട് ഒന്‍പതു പേര്‍ അറസ്റ്റില്‍. തൂക്കുപാലത്തിന്റെ നവീകരണം നടത്തിയ 'ഒറേവ' കമ്പനിയിലെ മാനേജര്‍മാര്‍, പാലത്തിലെ പ്രവേശന ടിക്കറ്റ് കളക്ടര്‍മാര്‍, സുരക്ഷാജീവനക്കാര്‍ എന്നിവരുള്‍പ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ ഉണ്ടായ ദുരന്തത്തില്‍ 141 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് വിവരം.

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒറേവ, സുരക്ഷയുമായി ബന്ധപ്പെട്ട പല നിയമങ്ങളും ലംഘിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. നവീകരണത്തിനു ശേഷം പൊതുജനങ്ങള്‍ക്കായി പാലം തുറന്നുകൊടുത്തതിന്റെ നാലാംദിനമാണ് വന്‍ ദുരന്തമുണ്ടായത്. തൂക്കുപാലത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മോര്‍ബി നഗര ഭരണകൂടവുമായി 15 കൊല്ലത്തെ കരാറിലാണ് ഒറേവ ഒപ്പുവെച്ചത്. എന്നാല്‍ പാലം നവീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് മുന്‍പരിചയമില്ലാത്ത ചെറുകമ്പനിയായ ദേവപ്രകാശ് സൊല്യൂഷന്‍സിനെ ഏല്‍പിക്കുകയായിരുന്നു എന്നാണ് വിവരം.



Photo: ANI

മാര്‍ച്ച് മാസത്തിലാണ് തൂക്കുപാലം നവീകരണം ഒറേവയെ ഏല്‍പിക്കുന്നത്. തുടര്‍ന്ന് ഏഴുമാസത്തിനു ശേഷം ഗുജറാത്തി പുതുവര്‍ഷമായ ഒക്ടോബര്‍ 26-ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായി ചുരുങ്ങിയത് എട്ടു മുതല്‍ 12 മാസംവരെ പാലം അടച്ചിടണമെന്ന് കരാറിലുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച പാലം തുറന്നുകൊടുത്തത് ഗുരുതരമായ ഉത്തരവാദിത്വമില്ലായ്മയും ശ്രദ്ധയില്ലായ്മയുമാണെന്ന് പോലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനും നടത്തിപ്പിനും ചുമതലപ്പെടുത്തിയിരുന്നവര്‍ അത് വേണ്ടവിധത്തില്‍ ചെയ്തില്ലെന്നും എഫ്.ഐ.ആര്‍. വ്യക്തമാക്കുന്നു.

തൂക്കുപാലത്തിലേക്കുള്ള പ്രവേശനത്തിനുള്ള ടിക്കറ്റ് വിറ്റിരുന്നത് 12-17 രൂപയ്ക്കാണ്. അഞ്ഞൂറോളം പേരാണ് സംഭവസമയത്ത് തൂക്കുപാലത്തിലുണ്ടായിരുന്നത്. 125 പേരെ താങ്ങാനുള്ള കരുത്തുമാത്രമാണ് പാലത്തിനുണ്ടായിരുന്നത്. പാലം തകര്‍ന്ന് നദിയില്‍ വീണവര്‍ക്കു വേണ്ടിയുള്ള ഞായറാഴ്ചത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. തിങ്കളാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മരിച്ചവരില്‍ 47 പേര്‍ കുട്ടികളാണ്. ഇതില്‍ ഏറ്റവും ചെറിയകുട്ടിയ്ക്ക് രണ്ടുവയസ്സാണ് പ്രായം.

Content Highlights: nine arrested in connection with gujrat morbi suspension bridge accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented