
എസ്.ജയശങ്കർ. ഫോട്ടോ എ.പി
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. വധശിക്ഷ ഒഴിവാക്കുന്നതിന് യമനിലെ ഗോത്രാചാരങ്ങള്‍ സഹായകരമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണ്. ഇതിനായി വിവിധ സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.
രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസിന് അയച്ച കത്തിലാണ് ഡോ. എസ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണ കോടതി വിധിച്ച വധശിക്ഷ 2022 മാര്‍ച്ചില്‍ മേല്‍ക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ല. യമന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള എല്ലാ നിയമ സഹായവും നിമിഷ പ്രിയയ്ക്ക് നല്‍കുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
Content Highlights: Nimisha priya death sentance Yeman S Jayshankar
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..