ന്യുഡല്‍ഹി: ഡല്‍ഹി-ഹരിയാന സിംഘു അതിര്‍ത്തിക്കടുത്തുള്ള കുണ്ടലിയിലെ കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റ്. നിഹംഗ് സിഖ് വിഭാഗത്തിലെ സരബ്ജിത്ത് സിങ്ങാണ് അറസ്റ്റിലായത്. ഹരിയാന പോലീസില്‍ കീഴടങ്ങിയ സരബ്ജിത്ത് സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

തങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംഘടനയുടെ തലവന്‍ ബല്‍വിന്ദര്‍ സിങ് സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരംചെയ്യുന്ന പ്രദേശത്ത് ഒരു യുവാവിനെ രണ്ടു കൈകളും മുറിച്ചെടുത്ത ശേഷം കൊലപ്പെടുത്തി പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ സിഖ് യോദ്ധാക്കളായ നിഹംഗുകളാണ് അക്രമത്തിന് പിന്നിലെന്ന് ആരോപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തുവരികയായിരുന്നു.

Content Highlights: nihang man arrested in the murder of dalit man in singu