പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ലഖ്നൗ: ഉത്തർപ്രദേശിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. ശനിയാഴ്ച മുതലാണ് കർഫ്യു. രാത്രി 11 മണി മുതൽരാവിലെ അഞ്ച് മണി വരെയാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.
പൊതു പരിപാടികൾക്കും വിവാഹങ്ങൾക്കും 200 പേർ മാത്രമേ പാടുള്ളൂ, കോവിഡ് പ്രോട്ടോക്കോളുകൾ നിർബന്ധമായും പാലിച്ചായിരിക്കണം പരിപാടികളെന്നും നിർദേശത്തിൽ പറയുന്നു. മാസ്ക് ഇല്ലാത്തവർക്ക് സാധനങ്ങൾ നൽകരുതെന്ന് കടയുടമകളോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതായി സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.
വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന ഉറപ്പാക്കണം. റെയിവേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Content Highlights: Night Curfew Starts Tomorrow In UP, Along With Other Restrictions
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..