സമരത്തിൽ പങ്കെടുക്കുന്ന കര്‍ഷക സംഘടനാ നേതാവിന് എന്‍.ഐ.എയുടെ സമന്‍സ്; ഞായറാഴ്ച ഹാജരാകണം


nia
Photo Courtesy: www.nia.gov.in

ന്യൂഡല്‍ഹി: കര്‍ഷക സംഘടനാ നേതാവിന് സമന്‍സ് അയച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.). ലോക് ഭലായി ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റി(എല്‍.ബി.ഐ.ഡബ്ല്യൂ.എസ്.) അധ്യക്ഷന്‍ ബല്‍ദേവ് സിങ് സിര്‍സയ്ക്കാണ് എന്‍.ഐ.എ. സമന്‍സ് അയച്ചിരിക്കുന്നത്. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സംഘടനകളിലൊന്നാണ് എല്‍.ബി.ഐ.ഡബ്ല്യൂ.എസ്.

നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ്(എസ്.എഫ്.ജെ.)യുടെ നേതാക്കളില്‍ ഒരാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ബല്‍ദേവിന് സമന്‍സ് അയച്ചിരിക്കുന്നത്. ഞായറാഴ്ച(ജനുവരി 17)യാണ് ബല്‍ദേവിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍, സാക്ഷിയായാണ് ബല്‍ദേവിനെ വിളിപ്പിച്ചിരിക്കുന്നതെന്ന് എന്‍.ഐ.എ. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഖലിസ്ഥാനി സംഘടനകള്‍ക്കെതിരെയും അവര്‍ ഇന്ത്യയിലെ നിരവധി സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കിയതിനെ കുറിച്ചുമാണ് എന്‍.ഐ.എയുടെ അന്വേഷണം നടക്കുന്നത്. ഇത്തരത്തില്‍ ധനസഹായം സ്വീകരിച്ച സന്നദ്ധ സംഘടനകളുടെ പട്ടിക എന്‍.ഐ.എ. തയ്യാറാക്കിയിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

എസ്.എഫ്.ജെയെ പോലെയുള്ള ഖലിസ്ഥാനി സംഘടനകള്‍ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കി ഭീകരവാദം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നാണ് എന്‍.ഐ.എ. വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ മാസങ്ങളില്‍ നിരോധിത ഖലിസ്ഥാനി സംഘടനകളിലെ അംഗങ്ങള്‍, കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി അമേരിക്ക, കാനഡ, യു.കെ. എന്നിവിടങ്ങളിലെ എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഡിസംബര്‍ 12-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എ., ഇ.ഡി., ആദായനികുതി വകുപ്പ്, സി.ബി.ഐ., എഫ്.സി.ആര്‍.എ. വിഭാഗം എന്നിവരുടെ യോഗം വിളിച്ചിരുന്നുവെന്നാണ് വിവരം. എസ്.എഫ്.ജെ., ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഖലിസ്ഥാന്‍ ടൈഗേഴ്‌സ് ഫോഴ്‌സ് തുടങ്ങിയ സംഘടനകളുടെ ധനസഹായവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് സൂചന.

content highlights: nia summons farm union leader


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented