കൊല്ലപ്പെട്ടത് 11 പ്രദേശവാസികൾ; ഭീകരർക്കായി ജമ്മു കശ്മീരിൽ എൻഐഎയുടെ വ്യാപക റെയ്ഡ്


അടുത്തിടെ ജമ്മു കശ്മീരിലെ പ്രദേശവാസികൾ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എൻഐഎ റെയ്ഡ് വർധിപ്പിച്ചതെന്നാണ് വിവരം.

പ്രതീകാത്മക ചിത്രം | Photo: PTI

ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധയിടങ്ങളിലായി എൻഐഎ റെയ്ഡ്. ഭീകരർക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയവരെ കണ്ടെത്തുന്നതിന് വേണ്ടി കശ്മീരിലെ ബരാമുള്ള, ശ്രീനഗർ അടക്കമുള്ള ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. അറസ്റ്റ് ഉണ്ടായേക്കുമെന്നും എൻഐഎ വൃത്തങ്ങൾ സൂചന നല്‍കുന്നു.

കഴിഞ്ഞ ആഴ്ചയും ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഡൽഹി, ജമ്മു കശ്മീർ, ഉത്തർപ്രദേശ് തുടങ്ങിയിടങ്ങളിലായിരുന്നു കഴിഞ്ഞ ആഴ്ച എൻഐഎ റെയ്ഡ് നടത്തിയത്. ബരാമുള്ള ജില്ലയിലെ ഫത്തേഗഡിലെ ആരിഫ് മൻസൂർ ഷെയ്കിന്റെ വീട്ടിലും ഹുറിയത് നേതാവ് അബ്ദുൽ റാഷിദിന്റെ ഔദോറയിലെ വീട്ടിലും റെയ്ഡ് നടക്കുന്നതായാണ് വിവരം.

അടുത്തിടെ ജമ്മു കശ്മീരില്‍ നരവധി പ്രദേശവാസികൾ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എൻഐഎ റെയ്ഡ് വർധിപ്പിച്ചതെന്നാണ് വിവരം. പ്രദേശത്ത് റെയ്ഡ് തുടരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.

പ്രദേശത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഏജൻസി അന്വേഷിക്കുന്നത്. രണ്ട് അധ്യാപകരും ഫാർമസി ഉടമയും അടക്കം 11 പ്രദേശവാസികളെയാണ് കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി തീവ്രവാദികൾ കൊലപ്പെടുത്തിയത്.

Content Highlights: NIA raids underway in Baramulla, Srinagar and multiple other locations over civilian killings


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented