ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെയും ജമ്മു കശ്മീര്‍ പോലീസിന്റെയും നേതൃത്വത്തില്‍ കശ്മീരിലെ വിവിധ പ്രദേശങ്ങള്‍ റെയ്ഡുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്.

ജമാഅത്തെ ഇസ്ലാമി (ജെ.ഇ.ഐ.-JeI) എന്ന സംഘടനയുടെ കേന്ദ്രങ്ങളിലാണ് റെയ്ഡുകള്‍ നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗന്ദര്‍ബാല്‍, ബുഡ്ഗാം, ബന്ദിപോറ, ഷോപിയാന്‍ എന്നീ പ്രദേശങ്ങളിലാണ് പരിശോധനകള്‍ നടന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുന്‍ സര്‍ക്കാര്‍ ജീവനക്കാരനായ മുഹമ്മദ് അക്രം ഉള്‍പ്പടെയുള്ളവരുടെ വീടുകളിലും പരിശോധനകള്‍ നടക്കുന്നുണ്ട്.

Content Highlights: NIA raids multiple locations in J-K in Jamaat-e-Islami case