PFI കേന്ദ്രങ്ങളിലെ റെയ്ഡ്: ഇ.ഡിയും എന്‍ഐഎയും ചേര്‍ന്നുള്ള ഓപ്പറേഷന്‍, കസ്റ്റഡിയില്‍ 100 ലേറെ പേര്‍


എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ ദിന്‍കര്‍ ഗുപ്തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് രാജ്യവ്യാപക റെയ്ഡുകള്‍ നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റെയ്ഡിനുവേണ്ട എല്ലാ പശ്ചാത്തലവും ഒരുക്കി.

എൻ.ഐഎ റെയ്ഡ് നടക്കുന്ന കാസർകോട് പെരുമ്പള പി.എഫ്.ഐ ഓഫിസിന് മുന്നിൽ സി.ആർ.പി.എഫ് ഭടന്മാർ കാവൽ നിൽക്കുന്നു. ഫോട്ടോ - രാമനാഥ് പൈ, മാതൃഭൂമി

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജന്‍സികളായ എന്‍ഐഎയും ഇ.ഡിയും ബുധനാഴ്ച അര്‍ധരാത്രിയോടെ നാടകീയമായി നടത്തിയത് കേസന്വേഷണത്തിന്റെ ഭാഗമായ ഇത്തരത്തിലുള്ള ഏറ്റവും വലിയ നീക്കം. 13 സംസ്ഥാനങ്ങളില്‍ റെയ്ഡ് നടന്നുവെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഓ.എം.എ സലാം, ദേശീയ സെക്രട്ടറി നസറുദീന്‍ എളമരം എന്നിവരടക്കം നൂറോളം പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവ സംയുക്തമായാണ് നീക്കം നടത്തിയത്. സംസ്ഥാന പോലീസിന്റെയും പിന്തുണയോടെ ആയിരുന്നു പല സംസ്ഥാനങ്ങളിലും റെയ്ഡ്. കേരളത്തില്‍നിന്ന് 22 പേരെ കസ്റ്റഡിയില്‍ എടുത്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മഹാരാഷ്ട്രയില്‍നിന്നും കര്‍ണാടകയില്‍നിന്നും 20 പേര്‍ വീതം പിടിയിലായി. തമിഴ്‌നാട്ടില്‍നിന്ന് 10 പേരെയും അസമില്‍നിന്ന് ഒന്‍പത് പേരെയും, ഉത്തര്‍പ്രദേശില്‍നിന്ന് 8 പേരെയും, ആന്ധ്രാപ്രദേശില്‍നിന്ന് 5 പേരെയും, മധ്യപ്രദേശില്‍നിന്ന് 4 പേരെയും, ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്ന് 3 പേരെ വീതവും, രാജസ്ഥാനില്‍നിന്ന് 2 പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കര്‍ണാടകയിലെ മംഗളൂരുവില്‍ എന്‍ഐഎ റെയ്ഡിനെതിരെ പ്രതിഷേധിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 3.30-നാണ് എല്ലായിടത്തും റെയ്ഡുകള്‍ തുടങ്ങിയതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റെയ്ഡിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ വാര്‍ത്താക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ ദിന്‍കര്‍ ഗുപ്തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് രാജ്യവ്യാപക റെയ്ഡുകള്‍ നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റെയ്ഡിനുവേണ്ട എല്ലാ പശ്ചാത്തലവും ഒരുക്കി. ബുധനാഴ്ച രാത്രി മുതല്‍ കേന്ദ്ര ഏജന്‍സികളുടെ തലവന്മാര്‍ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നാണ് പുറത്തുവരുന്ന വിവരം.

വിദേശ രാജ്യങ്ങളില്‍നിന്ന് ഫണ്ട് ലഭിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു. ചെന്നൈയിലുള്ള പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ആസ്ഥാനത്തും തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, കടലൂര്‍, ഡിണ്ടിഗല്‍, തേനി, തെങ്കാശി എന്നിവിടങ്ങളിലും റെയ്ഡുകള്‍ നടന്നു. അസമില്‍നിന്ന് 9 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഗുവഹാട്ടിയിലടക്കം റെയ്ഡുകള്‍ നടന്നു. യുപിയിലെ ലഖ്‌നൗ, ഡല്‍ഹിയിലെ ഷഹീന്‍ബാഗ്, ഖാസിപുര്‍ എന്നിവിടങ്ങളിലും റെയ്ഡുകള്‍ നടന്നുവെന്നാണ് വിവരം. റെയ്ഡിന് പിന്നാലെ ഹൈദരാബാദിലുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് എന്‍ഐഎ സീല്‍ ചെയ്തിട്ടുണ്ട്. സിആര്‍പിഎഫിന്റെയും സംസ്ഥാന പോലീസിന്റെയും സുരക്ഷയോടെ ആയിരുന്നു എല്ലാ സംസ്ഥാനങ്ങളിലും റെയ്ഡ് നടത്തിയത്. 2006 ല്‍ കേരളത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടന രൂപംകൊള്ളുന്നത്.


Content Highlights: NIA raid popular front offices


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented