റെയ്ഡ് നടക്കുന്ന അനന്ത്നാഗ് ജില്ലയിൽനിന്നുള്ള ദൃശ്യം| Photo: ANI
ശ്രീനഗര്‍: തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ എന്‍.ഐ.എ.(ദേശീയ അന്വേഷണ ഏജന്‍സി) റെയ്ഡ്. അനന്ത്നാഗ് ജില്ല ഉള്‍പ്പെടെ 45 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസും സി.ആര്.പി.എഫും എന്‍.ഐ.എയ്ക്ക് റെയ്ഡിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്.
ദോഡ, കിഷ്ത്വാര്‍, രാംബന്, അനന്ത്നാഗ്, ബുദ്ഗാം, രജോരി, ഷോപ്പിയാന്‍ തുടങ്ങിയിടങ്ങളിലാണ് പരിശോധന. ജമാ അത്തെ ഇ ഇസ്ലാമി അംഗം ഗുല്‍ മുഹമ്മദ് വാറിന്റെ വീട്ടിലും സംഘം പരിശോധന നടത്തി. കഴിഞ്ഞമാസം നടന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ അവലോകന യോഗത്തില്‍, ജമാ അത്ത് ഇ ഇസ്ലാമിയുടെ സ്വാധീനം മേഖലയില്‍ വര്‍ധിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നിരുന്നു. 2019-ല്‍ ജമ്മു കശ്മീരില്‍ നിരോധിച്ച സംഘടനയാണ് ജമാ അത്തെ ഇസ്ലാമി.
ഭീകരവാദബന്ധം കണ്ടെത്തിയതിനു പിന്നാലെ ജമ്മു കശ്മീര്‍ സര്‍ക്കാരിലെ 11 ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു. ഇതിന് തൊട്ടുപിറ്റേന്നാണ് എന്‍.ഐ.എയുടെ റെയ്ഡ്. പിരിച്ചുവിടപ്പെട്ടവരില്‍ ഭീകരവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ സ്ഥാപകന്‍ സയീദ് സലാഹുദ്ദീന്റെ രണ്ട് ആണ്മക്കളും ഉള്‍പ്പെടുന്നുണ്ട്. ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട്, ജമ്മു കശ്മീരിലെ വിവിധ മേഖലകളില്‍നിന്ന് എന്‍.ഐ.എ. ആറുപേരെ ജൂലായ് പത്തിന് അറസ്റ്റ് ചെയ്തിരുന്നു.
content highlights: nia conducts raid at various locations in jammu kashmir in connection with terror funding case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..