ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസില്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടമെന്റിലെ അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഹനി ബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇയാള്‍ നക്‌സല്‍, മാവോയിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി എന്‍ഐഎ അവകാശപ്പെട്ടു. മുംബൈയില്‍ വെച്ചാണ് അറസ്റ്റ്.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി ഹനി ബാബുവിനെ എന്‍ഐഎ മുംബൈയില്‍ ചോദ്യം ചെയ്ത വരികയാണ്. ഇന്ന് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റില്‍ ആകുന്നവരുടെ എണ്ണം 12 ആയി. ഹനി ബാബുവും ഭാര്യ ജെന്നി റൊവേനക്കും ഭീമ കൊറേഗാവ് കേസിലെ പ്രതിയായ റോണാ വിത്സനുമായുള്ള അടുത്ത ബന്ധമാണ് അറസ്റ്റിന് കാരണമെന്നാണ് സൂചന. 

2019 സെപ്റ്റംബറില്‍ നോയിഡയിലുള്ള ഹനി ബാബുവിന്റെ വസതിയില്‍ പുണെ പൊലീസ് റെയിഡ് നടത്തിയിരുന്നു. മൂന്ന് പുസ്തകങ്ങളും ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌ക്കും പൊലീസ് അന്ന് നോയിഡയിലെ പിടിച്ചെടുത്തിരുന്നു. ഹനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേന ഡല്‍ഹി മിറാന്‍ഡ ഹൗസ് കേളേജില്‍ അധ്യാപികയാണ്.

content highlights: NIA arrests Delhi University professor in Bhima Koregaon case