Photo: Mathrubhumi Archives| C Sunilkumar
കണ്ണൂര്‍: പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജിന് വേണ്ടി ഉപകരണങ്ങള്‍ വാങ്ങുന്നതിന് എന്‍.എച്ച്.പി.സി പത്തുലക്ഷം രൂപ അനുവദിച്ചുവെന്ന് കെ.കെ. രാഗേഷ് എം.പി.
പൊതുമേഖല സ്ഥാപനങ്ങളുടെ സി.എസ്.ആര്. ഫണ്ട് പൂര്‍ണ്ണമായും പി.എം കെയര്‍ എക്കൗണ്ടിലേക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും അവരുടെ സി.എസ്.ആര് ഫണ്ട് പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന് കൈമാറിയി. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കോവിഡ് വ്യാപനത്തിന്റെ പ്രശ്നവും മംഗലാപുരത്തെ ചികിത്സാ നിഷേധവും ചൂണ്ടിക്കാട്ടി കമ്പനിയുമായി എം.പി. നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഭീമമായ തുക കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെങ്കിലും പരിയാരം മെഡിക്കല്‍ കോളേജിന് പത്തുലക്ഷം രൂപ നല്കുവാന് എന്‍.എച്ച്.പി.സി. തയ്യാറായത്.
നേരത്തെ പരിയാരം മെഡിക്കല്‍ കോളേജിന് പവര്‍ ഗ്രിഡ് കോര്പ്പറേഷന് 1.25 കോടി രൂപയും ബി.പി.സി.എല്‍. ഒരു കോടി രൂപയും ഗെയ്ല് 50 ലക്ഷം രൂപയും അതിന്റെ സി.എം.ഡിമാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അനുവദിച്ചിരുന്നു. എം.പി. ഫണ്ട് ഉള്‍പ്പെടെ ആകെ മൂന്നുകോടി 85 ലക്ഷം രൂപ ലഭ്യമാക്കാന്‍ കഴിഞ്ഞു.
പൊതുമേഖലാ കമ്പനികളുടെ സി.എസ്.ആര്. ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും കയ്യടക്കിയതോടെ ആറളം ഫാം ഹയര്‍ സെക്കണ്ടറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയും മുണ്ടേരി ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ അവശേഷിച്ച പദ്ധതിയും അസാധ്യമായ സാഹചര്യത്തിലാണ് നേരത്തെ സമീപിച്ച കമ്പനികളോട് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കോവിഡ് പ്രതിരോധത്തിനായി സഹായം അഭ്യര്‍ഥിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തുക ലഭ്യമാക്കാന്‍ സാധിച്ചത്. സഹായം അഭ്യര്‍ഥിച്ച മറ്റ് ചില കമ്പനികളും പരിമിതികള്‍ ഏറെയുണ്ടെങ്കിലും അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.കെ.രാഗേഷ് എം.പി അറിയിച്ചു
content highlights: nhpc donates 10 lakh rupee to pariyaram medical college
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..