ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്. ആര്‍ട്ട് ഓഫ് ലിവിങ് നടത്തിയ സാംസ്കാരിക സംഗമത്തിന്റെ ഫലമായി യുമുനാതീരം നശിപ്പിക്കപ്പെട്ട സംഭവത്തില്‍ ഹരിത ട്രിബ്യൂണലിനും സര്‍ക്കാരിനുമെതിരെ രവിശങ്കര്‍ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
മെയ് ഒമ്പതിന് മുമ്പായി ഇതിന് മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നീതി നിര്‍വ്വഹണത്തില്‍ ഇടപെടുന്ന പ്രസ്താവനയാണ് രവിശങ്കര്‍ നടത്തിയെതെന്ന് ആരോപിച്ച് പൊതു പ്രവര്‍ത്തകനായ മനോജ് മിശ്ര നല്കിയ ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ നടപടി.
ആര്‍ട്ട് ഓഫ് ലിവിങ് നടത്തിയ സാംസ്കാരിക സമ്മേളനം യമുനാ തീരത്തെ നശിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പരിപാടി നടത്താന്‍ അനുവാദം നല്‍കിയത് ഹരിത ട്രിബ്യൂണലും സര്‍ക്കാരുമാണ്. അതിനാല്‍ പരിസ്ഥിതി നാശം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ അവരാണെന്നുമായിരുന്നു രവിശങ്കറുടെ വാദം. ആര്‍ട്ട് ഓഫ് ലിവിങിന്റെ വെബ്സൈറ്റിലായിരുന്നു രവിശങ്കറിന്റെ പ്രസ്താവന.
രവിശങ്കറിന്റെ പ്രസ്താവനക്കെതിരെ നേരത്തെ ഹരിത ട്രിബ്യൂണല്‍ അധ്യക്ഷന്‍ തന്നെ രംഗത്തെത്തിയിരുന്നു. നിങ്ങള്‍ക്ക് യൊതൊരു ഉത്തരവാദിത്വ ബോധവുമില്ലെ, തോന്നുന്നുതെന്തും വിളിച്ച് പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോയെന്നും സ്വതന്തര്‍ കുമാര്‍ ചോദിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..