ന്യൂഡല്‍ഹി: വന്‍കിട നിര്‍മാണങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിയില്‍ ഇളവു നല്‍കിയ കേന്ദ്ര വിജ്ഞാപനം റദ്ദാക്കി. ദേശീയ ഹരിത ട്രൈബ്യൂണലാണ് വിജ്ഞാപനം റദ്ദാക്കിയത്. 2016 ല്‍ കൊണ്ടുവന്ന വിജ്ഞാപനം നിലനില്‍ക്കില്ലെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്ര വിജ്ഞാപനത്തിന്റെ മറവില്‍ അനധികൃത നിര്‍മാണങ്ങള്‍ വര്‍ധിക്കുന്നതായി ഹരിത ട്രൈബ്യൂണലിന് ഹര്‍ജി ലഭിച്ചിരുന്നു.

ഈ ഹര്‍ജി പരിഗണിക്കവേയാണ് വിജ്ഞാപനം ട്രൈബ്യൂണല്‍ റദ്ദാക്കിയത്. ഇതോടെ ഈ വിജ്ഞാപനപ്രകാരം അനുമതി നേടിയ എല്ലാ വന്‍കിട നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടതായി വരും.

മാത്രമല്ല ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിയും ട്രൈബ്യൂണല്‍ റദ്ദാക്കി.

content highlights: ngt NGT Cancels larger construction environmental clearance