കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നു | Photo:ANI
ബെംഗളൂരു: ബി.എസ്.യെദ്യൂരപ്പ രാജിവെച്ച പശ്ചാത്തലത്തില്‍ കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് തന്നെ തീരുമാനിച്ചേക്കുമെന്ന് സൂചന. എം.എല്‍.എമാരുടെ അഭിപ്രായമറിയാന്‍ ഇന്ന് വൈകുന്നേരം 7:30 ന് ബി.ജെ.പി നിയമസഭാകക്ഷിയോഗം ബെംഗളൂരുവില്‍ ചേരും. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് യെദ്യൂരപ്പ രാജിവെച്ചത്.
പാര്‍ട്ടിയുടെ കര്‍ണാടകയിലെ കേന്ദ്രനിരീക്ഷകനും കേന്ദ്രമന്ത്രിയുമായ കിഷന് റെഡ്ഡിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ഇന്ന് തന്നെ ബെംഗളൂരുവിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. സാധ്യതാപ്പട്ടികയില്‍ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അതേക്കുറിച്ച് പറയാന്‍ കഴിയല്ലെന്നും എം.എല്‍.എമാരാണ് അത് തീരുമാനിക്കുന്നതെന്നുമായിരുന്നു കിഷന് റെഡ്ഡിയുടെ മറുപടി.
യോഗത്തില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരും പങ്കെടുക്കും. തന്റെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തിലാണ് യെദ്യൂരപ്പ രാജിവെച്ചത്. ഇന്നലെ തന്നെ ഗവര്‍ണര്‍ക്ക് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അടുത്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് വരെ യെദ്യൂരപ്പ കാവല്‍ മുഖ്യമന്ത്രിയായി തുടരും.
സംസ്ഥാനത്ത് വലിയ സ്വാധീനമുള്ള നേതാവ് എന്ന നിലയില്‍ യെദ്യൂരപ്പയുമായി നേതാക്കള്‍ ആശയവിനിമയം നടത്തും. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ പിന്‍ഗാമിക്ക് യെദ്യൂരപ്പയുടെ മുഴുവന്‍ പിന്തുണയും വേണമെന്നാണ് കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്. ഇതിലൂടെ ഇടഞ്ഞ് നില്ക്കുന്ന ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ കൂടി നിലനിര്‍ത്തുക എന്നതും കേന്ദ്രം ലക്ഷ്യമിടുന്നു.
Content Highlighst: Next Karnataka CM to be decided today itself says reports
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..