ന്യൂഡൽഹി: കോവിഡ് പടരുന്ന സാഹചര്യത്തില്‍ അടുത്ത നാലാഴ്ച നിര്‍ണ്ണായകമാണെന്ന് രാജ്യത്തെ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക അകലം പാലിക്കുക നിര്‍ബന്ധമാണെന്നും ജനങ്ങളെ ഇക്കാര്യങ്ങൾ അറിയിക്കാൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്.
സർക്കാരിന്റെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് അമിത സമ്മര്‍ദ്ദങ്ങള്‍ വരുന്നതിനാല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനും ശുശൂശ്ര നല്‍കാനുമുള്ള അനുമതി നല്‍കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു.
51 സ്വകാര്യ ലാബോറട്ടറികള്‍ക്ക് കൊറോണ ടെസ്റ്റ് നടത്താനുള്ള അനുമതി നല്കാന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്.
സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും സ്വയം സമ്പര്‍ക്ക വിലക്കേര്പ്പെടുത്തേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. എല്ലാ മുഖ്യമന്ത്രിമാരും കാര്യക്ഷമമായി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ട നടപടികൈക്കൊള്ളണമെന്നും കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പ്രധാനമനന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.
content highlights: Next 3-4 weeks crucial in fight against Covid-19, says PM Modi to Chief ministers
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..