ന്യൂഡല്‍ഹി: 47 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി കലാപത്തില്‍ പോലീസിന്റെ നിഷ്‌ക്രിയത്വം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനിടയിലാണ് പോലീസിന് സന്ദേശവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രംഗത്തെത്തിയിരിക്കുന്നത്. നടപ്പിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിയമങ്ങളുണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഡോവല്‍ പറഞ്ഞു. ഗുരുഗ്രാമില്‍ നടക്കുന്ന പോലീസ് എക്‌സ്‌പോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാര്‍ലമെന്റില്‍ പാസാക്കിയ നിയമങ്ങള്‍ പോലീസുകാര്‍ക്ക് നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍, നിയമം എത്ര നന്നായിട്ടും കാര്യമെന്താണ്..? നിയമ നിര്‍വ്വഹണ ഏജന്‍സിയാണ് നിങ്ങള്‍' ഡോവല്‍ പറഞ്ഞു. ഡല്‍ഹി കലാപത്തെ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
സംഘര്‍ഷങ്ങള്‍ക്കിടെ അഗ്നിക്കരയാക്കുന്ന പോലീസ് വാഹനം പോലീസിന്റെ സ്വത്തല്ല. മറിച്ച് നികുതിദായകരുടെ പണം ഉപയോഗിച്ച് വാങ്ങുന്ന സമൂഹത്തിന്റെ സ്വത്താണെന്നും ഡോവല്‍ വ്യക്തമാക്കി.
'സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണം. അതിന് പോലീസാണ് മുന്‍കൈ എടുക്കേണ്ടത്. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവര്‍ക്ക് പോലീസിലെത്താന്‍ സാധിക്കില്ലെന്ന ധാരണയുണ്ട്. അത് മാറ്റിയെടുക്കണം. നിലവിലുള്ള ധാരണകള്‍ മാറ്റിയെടുക്കാന്‍ സാങ്കേതിക വിദ്യകള്‍ക്ക് ആകും. സാങ്കേതിക വിദ്യകളിലേക്ക് പോലീസ് സേന മാറണം.
പോലീസുകാരന്‍ നീതിമാനും വിശ്വാസ യോഗ്യനും എന്ന് പറഞ്ഞാല്‍ പോരാ, അതേ രീതിയില്‍ പ്രവര്‍ത്തിക്കുക കൂടി വേണം. അഴിമതികളിലും മറ്റു ജാഗ്രത പുലര്‍ത്തണം. സേനയുടെ മൊത്തം വിശ്വാസ്യതയെ അതുബാധിക്കും'ഡോവല്‍ പറഞ്ഞു.
Content Highlights: News> India ‘If laws can't be implemented, what good are those?-NSA Ajit Doval
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..