അറേറിയ(ബീഹാര്‍): വിവാഹ ദിവസം ആഡംബര കാറില്‍ സഞ്ചരിക്കുന്നവര്‍ കാണുക. വിവാഹ വസ്ത്രമണിഞ്ഞ് പ്രളയ ജലത്തിലൂടെ വീപ്പയും തടിയും കൊണ്ട് നിര്‍മിച്ച ചെറിയ ചങ്ങാടത്തില്‍ യാത്ര ചെയ്യുകയാണ് ഈ നവദമ്പതികള്‍.

പ്രളയം നേരിടുന്ന ബിഹാറിലെ ഗാര്‍ഹ ഗ്രാമത്തില്‍നിന്നാണ് ഈ കാഴ്ച. ഗ്രാമത്തിലെ റോഡ് മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ഇതോടെ വിവാഹ വേദിയില്‍നിന്ന് വരന്റെ വീട്ടിലേക്ക് പോകാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാതെയായി. ഇതോടെയാണ് താത്കാലിക ചടങ്ങാടം നിര്‍മ്മിച്ച് ദമ്പതികളെ ബന്ധുക്കള്‍ അതില്‍ യാത്രയാക്കിയത്.

'റോഡ് മുഴുവന്‍ മുങ്ങിപ്പോയി. ഇതോടെ ഗ്രാമത്തിലേക്ക് പോകാന്‍ വീപ്പയും തടിയുമുപയോഗിച്ച് താത്കാലികമായി ചങ്ങാടം നിര്‍മ്മിക്കേണ്ടിവന്നു.'- വരന്റെ ബന്ധുക്കള്‍ പറഞ്ഞു. പ്രദേശത്തെ പല ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ ദിവസം കിഷന്‍ഗഞ്ച് പ്രദേശത്ത് തുടര്‍ച്ചയായി പെയ്ത മഴയെത്തുടര്‍ന്ന് രണ്ട് കുട്ടികള്‍ മരണപ്പെട്ടിരുന്നു. 

Content Highlights: Newlyweds couple cross flooded road using makeshift Boat due to flood. Many villages in Araria, Darbhanga and Madhubani district in Bihar are flooded following heavy rainfall in the area.