കരിംനഗര്‍: അരി വേവിക്കാതെതന്നെ ചോറ് റെഡി. ഗ്യാസും സമയവും ലാഭം. തെലങ്കാനയിലെ കരിംനഗറിലെ യുവ കര്‍ഷകനാണ് ഈ 'മാജിക് അരി' വിളയിച്ചെടുത്തത്. അസമില്‍ ഇതിനകംതന്നെ വിജയിച്ച 'ബൊക സൗല്‍' എന്ന ഇനം നെല്ലിന്റെ അരിയാണിത്. കരിംനഗറുകാരനായ ഗര്‍ല ശ്രീകാന്ത് ആണ് തന്റെ വയലില്‍ ഈ നെല്ല് കൃഷിചെയ്തു വിളവെടുപ്പ് നടത്തിയത്.

അരി കഴുകി 15 മിനിറ്റു ചൂടുവെള്ളത്തില്‍ ഇട്ടു വെച്ചാല്‍ ചോറ് തയ്യാറാവും. അസമിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതലും ബൊക സൗല്‍ കൃഷിചെയ്തു വരുന്നത്. വേവിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. ജൈവ വളങ്ങള്‍ ഉപയോഗിച്ചാണ് കൃഷി ചെയ്യേണ്ടത്. രാസവളങ്ങള്‍ ഉപയോഗിച്ചാല്‍ വളരില്ല. ഈ അരിയില്‍ 10.73 ശതമാനം ഫൈബറും 6.8 ശതമാനം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

Content Highlights: rice