വന്ദേ ഭാരത് ട്രെയിൻ | ഫോട്ടോ: pti
ന്യൂഡല്‍ഹി: കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി നവീകരിച്ച വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികൾ 2022-ല്‍ സര്‍വീസ് തുടങ്ങും. സുഖകരവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം സമ്മാനിക്കുന്നതാവും പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍. വന്ദേഭാരത് ട്രെയിനുകളുടെ നിലവിലുള്ള രൂപകല്‍പ്പനയില്‍ മാറ്റം വരുത്തിയാണ് പുതിയ ട്രെയിനുകള്‍ നിര്‍മിക്കുന്നത്. 2022 മാര്‍ച്ച് മാസത്തില്‍ പുതിയ ട്രെയിനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ജൂണില്‍ ട്രെയിനുകളുടെ സര്‍വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ
പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ പ്രധാന സവിശേഷതകള്‍
- പുഷ് ബാക്ക് സംവിധാനമുള്ള സീറ്റുകള്‍
- ആന്റി ബാക്ടീരിയ എയര്‍ കണ്ടീഷന്‍ സംവിധാനം
- കേന്ദ്രീകൃത കോച്ച് മോണിറ്ററിങ് സംവിധാനം
- നാല് എമര്‍ജന്‍സി വിന്‍ഡോകള്‍
- മഴക്കാലത്ത് സുരക്ഷ ഉറപ്പാക്കാന്‍ പ്രളയ സുരക്ഷാ സംവിധാനങ്ങള്‍
- മറ്റ് ലൈറ്റുകള്‍ ഓഫായാല്‍ പ്രവര്‍ത്തിക്കുന്ന നാല് ഡിസാസ്റ്റര്‍ ലൈറ്റുകള്‍.
- വൈദ്യുതി മുടങ്ങിയാല്‍ വെന്റിലേഷന് സംവിധാനം
- നാല് എമര്‍ജന്‍സി പുഷ് ബട്ടണുകള്‍
അടുത്ത വര്‍ഷത്തിലെ സ്വാതന്ത്ര്യ ദിനത്തില്‍ 10 പുതിയ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന സൂചന. നിലവില്‍ രണ്ട് വന്ദേഭാരതം ട്രെയിനുകളാണ് ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നത്. ഡൽഹിയിൽനിന്നു വരാണയിലേക്കും ഡൽഹിയിൽ നിന്ന് കത്ത്റയിലേക്കുമാണ് ട്രെയിനുകളുടെ സര്‍വീസ്.
content highlights: new vandhe bharat train to operate in next year
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..