Photo | PTI, ANI, AFP
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രമുഖര്‍. നടന്മാരായ ഷാരൂഖ് ഖാന്‍, രജനീകാന്ത്, സംഗീതജ്ഞൻ ഇളയരാജ, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനങ്ങളുമായെത്തി.
ട്വിറ്ററില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഷാരൂഖ് അഭിനന്ദനങ്ങള്‍ നേര്‍ന്നത്. ഇന്ത്യന്‍ ജനതയെയും അതിന്റെ ഭരണഘടനയെയും വൈവിധ്യത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന ഗംഭീരമായ ഗേഹമെന്ന് താരം ട്വീറ്റ് ചെയ്തു. പുതിയ ഇന്ത്യക്ക് പുതിയ പാര്‍ലമെന്റെന്നും അദ്ദേഹം കുറിച്ചു.
ഒരിന്ത്യന്‍ പൗരനെന്ന നിലയിലും, പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ പ്രത്യേകിച്ചും, പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിലുള്ള സന്തോഷം പ്രകടിപ്പിച്ച് ഇളയരാജയും രംഗത്തെത്തി. മോദിയെ അഭിനന്ദിച്ച അദ്ദേഹം, ചെറിയ കാലയളവിനുള്ളില്‍ സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന് ഈ പദ്ധതി പൂര്‍ത്തീകരിച്ചതിലുള്ള സന്തോഷവും പ്രകടിപ്പിച്ചു. ചെങ്കോല്‍ വഴി പാര്‍ലമെന്റില്‍ തമിഴ് പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ചാണ് രജനീകാന്ത് ട്വീറ്റ് ചെയ്തത്.
അതിനിടെ സ്വതന്ത്ര ഇന്ത്യയില്‍ പണിതീര്‍ത്ത പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 2020 ഡിസംബര്‍ 10-ന് പ്രധാനമന്ത്രി തന്നെയാണ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. മന്ദിരം രാഷ്ട്രപതി ഉദ്ഘാടനംചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രധാന 21 പ്രതിപക്ഷപാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. എന്‍.ഡി.എ. സഖ്യകക്ഷികളടക്കം 25 പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: new parliament inauguration, pm narendra modi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..