പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ രേഖാചിത്രം | ഫോട്ടോ: centralvista.gov.in
ന്യൂഡല്‍ഹി: ഉദ്ഘാടനത്തിനൊരുങ്ങുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ രേഖാചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാര്‍ലമെന്റിന്റെ 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മന്ദിരത്തിന് നാലു നിലകളാണുള്ളത്. ഈ വർഷം മാർച്ചില്‍ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
.jpg?$p=fad68fb&&q=0.8)
നിലവില്‍ നിര്‍മാണപ്രവൃത്തികള്‍ ത്വരിതഗതിയില്‍ നടന്നുവരികയാണ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും. ബജറ്റിന്റെ രണ്ടാം ഭാഗം പുതിയ കെട്ടിടത്തില്‍ വെച്ചാകും നടത്തുക എന്നാണ് സൂചന. സെന്‍ട്രല്‍ വിസ്തയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ചിത്രങ്ങള്‍ പുറത്തു വിട്ടത്.
.jpg?$p=3ca10ba&&q=0.8)
കേന്ദ്ര ഭവന നിര്‍മ്മാണ വകുപ്പിനാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം. ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ് ആണ് നിര്‍മാണം നടത്തുന്നത്. വലിയ ഹാളുകള്‍, ലൈബ്രറി, വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യം തുടങ്ങിയവയൊക്കെ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഭാഗമാണ്.
.jpg?$p=48405e6&&q=0.8)
888 സീറ്റുകളുള്ള ലോക്സഭാ ഹാള്‍ മയിലിന്റെ തീമിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
.jpg?$p=cc29bd4&&q=0.8)
താമരയുടെ മാതൃകയില്‍ ഒരുക്കിയ രാജ്യസഭാ ഹാളില്‍ 384 സീറ്റുകളാണുള്ളത്.
.jpg?$p=aa62323&&q=0.8)
പരമ്പരാഗത ശൈലിയിലൊരുക്കിയ തടികൊണ്ടുള്ള നിര്‍മ്മിതികള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്.
.jpg?$p=246738b&&q=0.8)
ഉത്തര്‍പ്രദേശില്‍ നിന്നുള്ള കൈത്തറി കാര്‍പ്പറ്റുകളാണ് നിലത്ത് വിരിക്കുക.
.jpg?$p=d83648f&&q=0.8)
അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എച്ച്.സി.പി ഡിസൈനാണ് കെട്ടിടത്തിന്റെ രൂപകല്പന. ആര്ക്ടിടെക്ടായ ബിമല്‍ പട്ടേലിനാണ് നിര്‍മ്മാണത്തിന്റെ ഏകോപന ചുമതല.
Content Highlights: new parliament building soon to be inaugurated, model pictures released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..