ന്യൂഡല്‍ഹി. വാട്‌സ്ആപ്പിലൂടേയും ഇനി കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ള ''My Gov Corona help desk '' സംവിധാനത്തിലൂടെയാണ് സര്‍ട്ടിഫിക്കറ്റ് വാട്സ്ആപ്പില്‍ എത്തിക്കുന്നത്. വാക്‌സിന്‍ എടുക്കാനായി കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലാണ് ഈ സേവനം ലഭ്യമാകുക

വാട്‌സാപ്പില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചെയ്യേണ്ടത്. 

  • 9013151515 എന്ന നമ്പര്‍ സേവ് ചെയ്യുക
  • വാട്‌സ് ആപ്പില്‍ നിന്നും ഈ നമ്പറിലേക്ക് download certificate എന്ന് മെസേജ് അയക്കുക
  • ഫോണില്‍ ലഭിക്കുന്ന ഒടിപി വാട്‌സ്ആപ്പ് മെസേജായി നല്‍കുക. 
  • കോവിനില്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ മറുപടിയായി ലഭിക്കും
  • നിങ്ങളുടെ പേരിനു നേരേയുള്ള നമ്പര്‍ ടൈപ്പ് ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് പിഡിഎഫ് രൂപത്തില്‍ ലഭിക്കും

content highlights: new number to avail covid certificate in whatsapp