18 സംസ്ഥാനങ്ങളില്‍ വകഭേദം സംഭവിച്ച വൈറസുകള്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം


2 min read
Read later
Print
Share

സ്ഥിതിഗതികള്‍ കൂടുതല്‍ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വന്‍സിംഗും എപ്പിഡെമോളജിക്കല്‍ പഠനങ്ങളും തുടരുകയാണ്.

-

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വകഭേദം സംഭവിച്ച വൈറസുകളുടെ സാന്നിദ്ധ്യം രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചതിന് പുതിയ വൈറസുകളുടെ സാന്നിദ്ധ്യവുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സ്ഥിതിഗതികള്‍ കൂടുതല്‍ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വന്‍സിംഗും എപ്പിഡെമോളജിക്കല്‍ പഠനങ്ങളും തുടരുകയാണ്. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച 10,787 സാമ്പിളുകളില്‍ നിന്ന് 771 വകഭേദം സംഭവിച്ച വൈറസുകളാണ് കണ്ടെത്തിയത്. ഇതില്‍ 736 എണ്ണം ബ്രിട്ടണില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകള്‍ക്ക് സമാനമാണ്. 34 എണ്ണം ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ വൈറസുകള്‍ക്കും ഒരെണ്ണം ബ്രസീലില്‍ കണ്ടെത്തിയ വൈറസുകള്‍ക്കും സമാനമാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലെ സാമ്പിളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മഹാരാഷ്ട്രയില്‍ വകഭേദം സംഭവിച്ച E484Q, L452R എന്നീ വൈറസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഇത് രോഗം ബേധമാകുന്നത് വൈകിപ്പിക്കുകയും വ്യാപനം കൂടുകയും ചെയ്യുന്നു. ആകെ ശേഖരിച്ച സാമ്പിളുകളില്‍ 15 മുതല്‍ 20 ശതമാനം വരെയും വകഭേദം സംഭവിച്ച വൈറസുകളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ സ്വീകരിച്ചിട്ടുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുക തന്നെയാണ് ഈ വൈറസുകള്‍ക്കെതിരേയുള്ള പ്രതിരോധമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കേരളത്തില്‍ 14 ജില്ലകളില്‍ നിന്ന് ശേഖരിച്ച 123 സാമ്പിളുകളില്‍ N440K വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ വൈറസ് നേരത്തെ കണ്ടെത്തിയിരുന്നു. സമീപ ദിവസങ്ങളില്‍ ചില സംസ്ഥാനങ്ങളില്‍ കൊറോണ കേസുകളില്‍ ഉണ്ടായ വന്‍ വര്‍ധനവിന് കാരണം വകഭേദം സംഭവിച്ച വൈറസുകളാണെന്ന ആശങ്ക ഉയര്‍ന്നിരുന്നു. 47,262 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,17,34,058 ആയി ഉയര്‍ന്നിരുന്നു. 1,60,441 പേരാണ് ഇന്ത്യയില്‍ ഇത് വരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

Content Highlights: New ‘double mutant variant’, ‘variants of concern’ found in 18 states, says Centre

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Narendra Modi, Urjit Patel

2 min

ഊർജിത് പട്ടേലിനെ മോദി പണത്തിനുമേലിരിക്കുന്ന പാമ്പിനോട് ഉപമിച്ചു; മുൻ ധനകാര്യ സെക്രട്ടറിയുടെ പുസ്തകം

Sep 24, 2023


danish ali

1 min

സഭയ്ക്കകത്ത് വാക്കുകൾകൊണ്ട് അക്രമിച്ചു, ഇപ്പോൾ പുറത്തും അക്രമിക്കാൻ ശ്രമം; ബിജെപിക്കെതിരേ ഡാനിഷ് അലി

Sep 24, 2023


jds-bjp

1 min

എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നതിന് പിന്നാലെ ജെ.ഡി.എസില്‍ പൊട്ടിത്തെറി; മുസ്ലിം നേതാക്കളുടെ കൂട്ടരാജി

Sep 24, 2023


Most Commented