ജമ്മു കശ്മീര്‍, കര്‍ണാടക, മദ്രാസ് ഹൈക്കോടതികള്‍ക്ക് പുതിയ ചീഫ് ജസ്റ്റിസ്മാര്‍


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

ജമ്മു കശ്മീര്‍ ഹൈക്കോടതി ഉള്‍പ്പടെ രാജ്യത്തെ അഞ്ച് ഹൈക്കോടതികള്‍ക്ക് പുതിയ ചീഫ് ജസ്റ്റിസ്മാരെ നിയമിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറി. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി കെ വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനും കൊളീജിയം ശുപാര്‍ശ ചെയ്തു.

ജമ്മു കശ്മീര്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രെയെയാണ് അതേ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. ബോംബൈ ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജി പി ബി വരാലയെ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും, ഒറീസ ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്വന്ത് സിംഗിനെ അതെ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് ജസ്വന്ത് സിംഗിന്റെ മാതൃ ഹൈക്കോടതി പഞ്ചാബ്, ഹരിയാന ഹൈക്കോടതിയാണ്.ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡോ.എസ് മുരളീധറിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തലിനെ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ആണ് ശുപാര്‍ശ. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ അഞ്ച് അംഗ കൊളീജിയം സെപ്റ്റംബര്‍ ഇരുപത്തിയെട്ടിന് യോഗം ചേര്‍ന്നാണ് ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്.

ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ മുംബൈയിലേക്ക് പോകും. കേരള ഹൈക്കോടതി കൊളീജിയത്തിലേക്ക് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് വരും.

കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ജഡ്ജിയായ കെ വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. നികുതി കേസുകളില്‍ വിദഗ്ദ്ധനായാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അറിയപ്പെടുന്നത്. ഇത് കൂടി കണക്കിലെടുത്താണ് ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതെന്നാണ് സൂചന.

ബോംബൈ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ ബോംബൈ ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിയായ പി ബി വരാലയെ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ജസ്റ്റിസ് പി ബി വരാലയ്ക്ക് ശേഷം ബോംബൈ ഹൈകോടതിയിലേ സീനിയര്‍ ജഡ്ജി എസ് വി ഗംഗപുരാവലായാണ്. അദ്ദേഹം ജഡ്ജിയായി നിയമിതനാകുന്നത് 2008 ലാണ്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ജഡ്ജിയായി നിയമിതനാകുന്നത് 2011 ലാണ്. ബോബെ ഹൈക്കോടതിയിലേക്ക് പുതിയ ചീഫ് ജസ്റ്റിസ് നിയമിതനാകുകയാണെങ്കില്‍ സീനിയോറിറ്റിയില്‍ മൂന്നാമത്തെ ജഡ്ജിയാകും കെ വിനോദ് ചന്ദ്രന്‍. ഏതായാലും ബോംബെ ഹൈക്കോടതി കൊളീജിയത്തിലെ അംഗമായിരിക്കും ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.

ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ബോംബൈ ഹൈക്കോടതിയിലേക്ക് മാറുന്നതോടെ കേരള ഹൈക്കോടതിയിലെ കൊളീജിയത്തിലും മാറ്റമുണ്ടാകും. മൂന്ന് അംഗ കൊളീജിയത്തിലേക്ക് പുതിയ അംഗമായി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് എത്തും. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് എസ് വി ഭട്ടി എന്നിവരാണ് കേരള ഹൈക്കോടതി കൊളീജിയത്തിലെ മറ്റ് അംഗങ്ങള്‍.

കഴിഞ്ഞ ആറ് മാസത്തിലധികമായി കേരള ഹൈക്കോടതി കൊളീജിയം ജഡ്ജി നിയമനം സംബന്ധിച്ച പുതിയ ശുപാര്‍ശകള്‍ ഒന്നും സുപ്രീം കോടതി കൊളീജിയത്തിന് കൈമാറിയിരുന്നില്ല. നിലവില്‍ ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ എട്ട് തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഇതില്‍ ആറെണ്ണം ജില്ലാ ജഡ്ജിമാര്‍ക്കും, രണ്ടെണ്ണം അഭിഭാഷകര്‍ക്കും നീക്കിവെച്ചിരിക്കുന്ന ക്വാട്ട ആണ്. പുനഃസംഘടിക്കപ്പെടുന്ന ഹൈക്കോടതി കൊളീജിയം ജഡ്ജി നിയമനം സംബന്ധിച്ച ശുപാര്‍ശ ഉടന്‍ കൈമാറുമെന്നാണ് പ്രതീക്ഷയെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ പറഞ്ഞു.

Content Highlights: new chief justice, hicourt, Jammu Kashmir, Karnataka, Madras


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented