ജയിലില്‍ മന്ത്രിക്ക് സമൃദ്ധ വിഭവങ്ങള്‍; ഭക്ഷണം കിട്ടുന്നില്ലെന്ന പരാതിക്ക് പിന്നാലെ വീഡിയോ പുറത്ത്


സത്യേന്ദർ ജയിൻ ജയിലിൽ

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജയിന് തിഹാര്‍ ജയിലില്‍ സുഖവാസം. ജയിലിലിരുന്ന് മന്ത്രി, പ്ലാസ്റ്റിക് പാത്രത്തില്‍ സലാഡും പഴങ്ങളുമടങ്ങുന്ന സമൃദ്ധ വിഭവങ്ങള്‍ കഴിക്കുന്നതിന്റ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയിലില്‍ ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും നിലവില്‍ 28 കിലോയോളം ഭാരം കുറഞ്ഞെന്നും ചൂണ്ടിക്കാണിച്ച് സത്യേന്ദര്‍ ജയില്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് തിഹാര്‍ ജയിലിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത്.

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ മൂന്ന് ദിവസങ്ങളിലായി സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. ജയിലില്‍ ശരിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന ജയിന്റെ വാദങ്ങളെ നിരാകരിക്കുന്നതാണ് ഈ വീഡിയോ എന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. മാത്രവുമല്ല, 28 കിലോയോളം ഭാരം കുറഞ്ഞെന്ന സത്യേന്ദര്‍ ജയിനിന്റെ വാദം കള്ളമാണെന്നും ഒന്‍പത് കിലോ ഭാരം കൂടുകയാണ് ചെയ്തതെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു.സത്യേന്ദ്ര ജയിന് ജയിലില്‍വെച്ച് മസാജ് ചെയ്തുനല്‍കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മകളെ ബലാത്സംഗം ചെയ്ത കേസില്‍ അതേ ജയിലില്‍ കഴിയുന്ന മറ്റൊരു തടവുപുള്ളിയാണ് സത്യേന്ദര്‍ ജയിന് മസാജ് ചെയ്തുനല്‍കിയിരുന്നത്. ഇതിനെതിരേ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സുഖവാസത്തിന്റെ പുതിയ ദൃശ്യങ്ങള്‍.

മേയ് 31-ന് ജയിലിലായതു മുതല്‍ തനിക്ക് ശരിയായ ഭക്ഷണമോ മരുന്നുകളോ നല്‍കുന്നില്ലെന്നായിരുന്നു സത്യേന്ദര്‍ ജയിന്റെ പരാതി. ജൈന മതവിശ്വാസം പിന്‍പറ്റി ജീവിക്കുന്ന തനിക്ക് ആ വിശ്വാസവുമായി ചേര്‍ന്നുപോകുന്ന ഭക്ഷണം നല്‍കാന്‍ ജയില്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം ഡല്‍ഹി കോടതിയില്‍ പറഞ്ഞു. ജൈനമത വിശ്വാസപ്രകാരം പാകം ചെയ്ത ഭക്ഷണങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ കഴിക്കാന്‍ പാടില്ല. അതിനാല്‍ തന്നെ പഴവും പച്ചക്കറികള്‍, ഡ്രൈഫ്രൂട്‌സ്, ഈത്തപ്പഴം എന്നിവയാണ് അദ്ദേഹം ജയിലില്‍നിന്ന് കഴിക്കുന്നത്.


Content Highlights: new cctv clip of jailed delhi minister day after no proper food charge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented