ന്യൂഡല്‍ഹി: നേപ്പാളിലെ എഫ്.എം റേഡിയോ സ്‌റ്റേഷനുകള്‍ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നുവെന്ന വെളിപ്പെടുത്തലുമായി അതിര്‍ത്തിയിലെ ഗ്രാമീണര്‍. ഇന്ത്യന്‍ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നതിനൊപ്പമാണ് ഇന്ത്യാ വിരുദ്ധ പ്രചാരണം. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പരിഷ്‌കരിക്കാനുള്ള നിയമഭേദഗതി നേപ്പാള്‍ പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയിരുന്നു. പിന്നാലെയാണ് പുതിയ നീക്കം.
നേപ്പാളി ഗാനങ്ങള്‍ക്കിടെ ഇന്ത്യ വിരുദ്ധ പ്രസംഗങ്ങളും എഫ്എം റേഡിയോ സ്‌റ്റേഷനുകള്‍ പ്രക്ഷേപണം ചെയ്യുന്നുവെന്നാണ് ഗ്രാമീണര്‍ പറയുന്നത്. അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങളിലും നേപ്പാളിലെ എഫ്.എം റേഡിയോ സ്‌റ്റേഷനുകള്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടകള്‍ കേള്‍ക്കാന്‍ കഴിയും. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ താമസിക്കുന്നവരാണ് നേപ്പാളിന്റെ പുതിയ നീക്കം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. നയാ നേപ്പാള്‍, കാലാപാനി റേഡിയോ എന്നിവയാണ് വ്യാപകമായ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മല്ലികാര്‍ജുന്‍ റേഡിയോ, അന്നപൂര്‍ണ ഡോട്ട് ഓണ്‍ലൈന്‍ എന്നിവയും കാലാപാനി നേപ്പാളിന്റേതാണെന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നുണ്ടെന്നാണ് ഗ്രാമീണര്‍ പറയുന്നത്.
അതിര്‍ത്തിയിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍വരെ നേപ്പാളിലെ എഫ്എം റേഡിയോ സ്‌റ്റേഷനുകള്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ ലഭിക്കും. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങളും നേപ്പാളിലെ എഫ്.എം സ്റ്റേഷനുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. എന്നാല്‍, നേപ്പാളിന്റെ ഇന്ത്യാവിരുദ്ധ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് വിവിധ ജില്ലാഭരണകൂടങ്ങളും പോലീസും പറയുന്നത്. ഇതുസംബന്ധിച്ച രഹസ്യ വിവരങ്ങളും രഹസ്യ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
Content Highlights: Nepal's FM Radio Stations Broadcast Anti-India Propaganda Across the Border, Say Residents
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..