പട്‌ന: തന്റെ വീട്ടിലെ ചെടി പിഴുതെടുത്ത പന്ത്രണ്ടുകാരിയെ അയല്‍ക്കാരന്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ബിഹാറിലെ ബേഗുസാരയിലെ ശിവറാണ ഗ്രാമത്തിലാണ് സംഭവം. 

അയല്‍ക്കാരനായ സിക്കന്ദര്‍ യാദവിന്റെ വീടിന് സമീപം കളിക്കുകയായിരുന്ന പെണ്‍കുട്ടി അബദ്ധത്തില്‍ മുറ്റത്തുണ്ടായിരുന്ന ഒരു ചെടി പിഴുതെടുത്തു. ഇതു കാണാനിടയായ സിക്കന്ദര്‍ യാദവും ഭാര്യയും മകളും ചേര്‍ന്ന് കുട്ടിയെ പൊതിരെ തല്ലി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഗുരുതര പൊള്ളലുകളോടെ കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിക്കന്ദര്‍ യാദവിനെതിരെ പോലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ബേഗുസാര ഡിഎസ്പി നിഷിത് പ്രിയ അറിയിച്ചു. 

 

Content Highlights: Neighbour sets 12 year old girl on fire for uprooting plant