ന്യൂഡല്‍ഹി: നീറ്റ് പി.ജി പ്രവേശനത്തിലെ കൗണ്‍സിലിങ്ങിന് സുപ്രീം കോടതി അനുമതി. ഒ.ബി.സി, മുന്നാക്ക സംവരണത്തിനുള്ള നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഈ വര്‍ഷം കൗണ്‍സിലിങ് നടത്താം. ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണം ഭരണഘടനാപരമായി സാധുവാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന് എതിരായ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനവും മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 10 ശതമാനവും സാമ്പത്തിക സംവരണവും നല്കി ഈ വര്‍ഷം നീറ്റ് പി.ജി കൗണ്‍സലിങ് നടത്താനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. കൗണ്‍സലിങ് തടസ്സമില്ലാതെ നടക്കുന്നതിനാണ് അനുമതിയെന്ന് കോടതി വ്യക്തമാക്കി. സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡം സംബന്ധിച്ച് പാണ്ഡെ സമിതി നല്കിയ ശുപാര്‍ശ അംഗീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇതോടെ സാമ്പത്തിക സംവരണത്തിനുള്ള ഉയര്‍ന്ന സാമ്പത്തിക പരിധി ഈ വര്‍ഷവും എട്ട് ലക്ഷം ആയി തുടരും.
പാണ്ഡെ സമിതി ശുപാര്‍ശകള്‍ക്ക് എതിരായ വാദം വിശദമായി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളില്‍ സംവരണം പാടില്ലെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി. 2006 മുതല്‍ നിലനില്‍ക്കുന്ന ഒ.ബി.സി സംവരണം ഭരണഘടനപരമായി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന് എതിരായ ഹര്‍ജികളില്‍ മാര്‍ച്ച് മൂന്നാം വാരം വിശദമായി വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. സുപ്രീംകോടതി വിധിയോടെ കൗണ്‍സിലിംഗ് നടപടികള്‍ ഉടന്‍ പുനനരാരംഭിക്കാന്‍ സര്‍ക്കാരിനാകും.
Content Highlights : Supreme Court approves counseling on NEET PG admission
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..