അരവിന്ദ് കെജ്രിവാൾ | Photo: ANI/Twitter
ന്യൂഡല്‍ഹി: ഡല്‍ഹി കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി. ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്. കോര്പ്പറേഷന് ഭരണത്തിന് കേന്ദ്രത്തിന്റെ സഹകരണം അഭ്യർഥിച്ച കെജ്രിവാള്, ഡല്‍ഹിയെ മികച്ചതാക്കാന്‍ പ്രധാനമന്ത്രിയുടെ അനുഗ്രഹമുണ്ടാവണമെന്നും ആവശ്യപ്പെട്ടു. 15 വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലുണ്ടായിരുന്ന ബി.ജെ.പിയുടേയും തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന്റേയും സഹകരണവും കെജ്രിവാള് അഭ്യര്‍ഥിച്ചു.
ഡല്‍ഹിയെ അഴിമതി മുക്തമാക്കണം. എ.എ.പിയുടെ വിജയത്തിന് കാരണക്കാരായ ജനങ്ങളെ അഭിനന്ദിക്കുന്നു. മാറ്റം കൊണ്ടുവന്നതിന് നിങ്ങളോട് നന്ദി പറയുകയാണ്. ഡല്‍ഹിയെ അഴിമതി മുക്തമാക്കണം. ഡല്‍ഹിക്ക് മികച്ച വിദ്യാഭ്യാസം നല്കിയതും ആരോഗ്യമേഖലയ്ക്ക് പുതിയ മുഖം സമ്മാനിച്ചതും തങ്ങളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.എ.എ.പിക്ക് വോട്ട് ചെയ്തവരോട് നന്ദിയുള്ളവരായിരിക്കും. വോട്ട് ചെയ്യാത്തവരുടെ ആശങ്കളായിരിക്കും ആദ്യം പരിഗണിക്കുകയെന്നും കെജ്രിവാള് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്, രാജ്യസഭാ എം.പി. സഞ്ജയ് സിങ് എന്നിവര്‍ക്കൊപ്പമാണ് അരവിന്ദ് കെജ്രിവാള് ജനങ്ങളെ അഭിസംബോധന ചെയ്തത്. ഇത് കേവലമൊരു വിജയമല്ലെന്നും വലിയ ഉത്തരവാദിത്തമാണെന്നും മനീഷ് സിസോദിയ പ്രതികരിച്ചു. വലിയ പരാജയം ഏറ്റുവാങ്ങിയിട്ടും മേയര്‍ ബി.ജെ.പിയില്‍ നിന്നായിരിക്കുമെന്ന് ചില നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ടെന്ന് സഞ്ജയ് സിങ് ആരോപിച്ചു.
Content Highlights: need centres cooperation pm's Blessing says arvind kejriwal on delhi win
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..