ബിജെപിയില്‍ ചേര്‍ന്നത് അബദ്ധം: 200 ഓളം പേര്‍ തലമുണ്ഡനം ചെയ്ത് ഗംഗാജലം തളിച്ച് തൃണമൂലിലേക്ക് മടങ്ങി


തലമുണ്ഡനം ചെയ്യുന്ന പ്രവർത്തകർ |ഫോട്ടോ:twitter.com|KanchanGupta

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചൊഴുക്ക് നിലക്കുന്നില്ല. 200 ഓളം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തൃണമൂലില്‍ തിരിച്ചെത്തി. ഇവര്‍ തലമുണ്ഡനം ചെയ്ത്‌ ഗംഗാജലം തളിച്ച ശേഷമാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സ്വയം ശുദ്ധീകരണത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇവര്‍ അവകാശപ്പെട്ടു. ഹൂഗ്ലിയിലാണ് സംഭവം.

'ബിജെപിയില്‍ ചേര്‍ന്നത് വലിയൊരു അബദ്ധമായിരുന്നു. തലമുണ്ഡനം ചെയ്ത് ഗംഗാജലം തളിച്ച് ശുദ്ധീകരണം നടത്തിയ ശേഷം തങ്ങള്‍ തൃണമൂലിലേക്ക് തിരിച്ച് പോകുന്നു' പ്രവര്‍ത്തകര്‍ പറഞ്ഞു.അരംബാഗ് എംപിയും തൃണമൂല്‍ നേതാവുമായ അപരൂപ പോദ്ദറില്‍ നിന്ന് പ്രവര്‍ത്തകര്‍ തൃണമൂല്‍ അംഗത്വം സ്വീകരിച്ചു.

പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായുള്ള ഒരുപരിപാടി അരംബാഗില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലേക്ക്‌ കടന്നുവന്നാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള 200 ഓളം പേര്‍ തൃണമൂല്‍ അംഗത്വം സ്വീകരിച്ചതെന്ന് എംപി അവകാശപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. മുകുള്‍ റോയി അടക്കമുള്ള പ്രബലര്‍ മുതല്‍ ബിജെപി ജില്ലാ സെക്രട്ടറിമാര്‍ വരെ ഇതിലുള്‍പ്പെടുന്നു.

അടുത്തിടെ അമ്പതോളം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented