ജഗ്‍ദീപ് ധൻകർ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി


Jagdeep Dhankar | Photo: ANI

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടു. ധന്‍കറിന് 528 വോട്ടുകള്‍ ലഭിച്ചപ്പോള്‍, പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് ലഭിച്ചത് 182 വോട്ടുകളാണ്. 15 വോട്ടുകള്‍ അസാധുവായി.

രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ കിതാന എന്ന ചെറുഗ്രാമത്തില്‍ 1951-ല്‍ ജനിച്ച ജഗ്ദീപ് ധന്‍കര്‍ ചിറ്റോര്‍ഗഢിലെ സൈനിക് സ്‌കൂളിലാണ് സ്‌കൂള്‍വിദ്യാഭ്യാസം നേടിയത്. ഫിസിക്‌സിലും നിയമത്തിലും ബിരുദം സ്വന്തമാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ജനതാദള്‍ പ്രവര്‍ത്തകനായാണ് രാഷ്ട്രീയജീവിതം തുടങ്ങിയത്.

രാജസ്ഥാനിലെ ജുന്‍ജുനുവില്‍നിന്ന് 1989-ല്‍ ജനതാദള്‍സ്ഥാനാര്‍ഥിയായി മത്സരിച്ചുവിജയിച്ചു. 1989-'91 വരെ ലോക്സഭാംഗമായി. 1990-'91-ല്‍ ചന്ദ്രശേഖര്‍മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യമന്ത്രിയായിരുന്നു. 1993മുതല്‍ 1998വരെ രാജസ്ഥാന്‍ നിയമസഭാംഗവുമായിരുന്നു. കിഷന്‍ഗഢ് മണ്ഡലത്തെയാണ് നിയമസഭയില്‍ പ്രതിനിധാനംചെയ്തത്. 2004-ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. 2019 ജൂലായ് 30-നാണ് പശ്ചിമബംഗാള്‍ ഗവര്‍ണറായത്.

താരതമ്യേന സൗമ്യനായ കേസരിനാഥ് ത്രിപാഠിയുടെ പിന്‍ഗാമിയായായാണ് ജഗ്ദീപ് ധന്‍കര്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. തൃണമൂല്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും നിരന്തരം ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തുകയെന്നതില്‍ ധന്‍കര്‍ ഒട്ടും അയവുകാട്ടിയില്ല. ഭരണപരമായ വീഴ്ചകള്‍, പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍, ക്രമസമാധാനത്തകര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഒന്നിനുപിറകെ ഒന്നായി നിരത്തിക്കൊണ്ടുള്ള ട്വീറ്റുകളിലൂടെ ധന്‍കര്‍ ദിവസവും വാര്‍ത്തകളില്‍ നിറഞ്ഞ കാലമായിരുന്നു കൊല്‍ക്കത്തയിലേത്.

Content Highlights: NDA candidate Jagdeep Dhankar is India's new Vice President

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented