യുവതിയോട് അപമര്യാദയായി പെരുമാറി, എന്‍.സി.ബി ഓഫീസര്‍ അറസ്റ്റില്‍


പ്രതീകാത്മക ചിത്രം | Photo: AFP

മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയോട് മോശമായി പെരുമാറിയതിന് എന്‍.സി.ബി ഉദ്യോഗസ്ഥനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ഹൈദരാബാദില്‍ നിന്ന് പുണെയിലേക്ക് പുറപ്പെട്ട തീവണ്ടിയില്‍ വ്യാഴാഴ്ചയാണ് സംഭവം. മുംബൈ സോണല്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായ ദിനേശ് ചവാന്‍ ആണ് കേസിലെ പ്രതി.

റെയില്‍വേ പോലീസ് അധികൃതര്‍ നല്‍കുന്ന വിവരം അനുസരിച്ച് 35കാരനായ ദിനേശ് ഹൈദരാബാദില്‍ നിന്ന് മടക്കയാത്രയിലായിരുന്നു. 25കാരിയായ യുവതിയെ ഇയാള്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും അവരുടെ ബാഗില്‍ നിന്ന് അടിവസ്ത്രങ്ങള്‍ എടുക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളം വെക്കുകയായിരുന്നു. മറ്റ് യാത്രക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ടി.ടി.ഇയെ വിളിച്ചുവരുത്തി പരാതിപ്പെടുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു.

കോടതിയില്‍ എത്തിച്ച ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം ചവാന്‍ കഴിഞ്ഞ ആറ് മാസമായി ലീവിലാണെന്നാണ് എന്‍.സി.ബി അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

Content Highlights: ncb officer arrested for molestation charges

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


pc george

2 min

പി.സിക്കെതിരായ കേസ്: പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

Jul 2, 2022

Most Commented