ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന് എന്‍.സി.ബിയുടെ നോട്ടീസ്


കരൺ ജോഹർ| File Photo: PTI

മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്. 2019ല്‍ കരണിന്റെ വസതിയില്‍ മയക്കുമരുന്നു പാര്‍ട്ടി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

നിരവധി താരങ്ങള്‍ പങ്കെടുത്ത, ഈ പാര്‍ട്ടിയിലേതെന്ന് കരുതുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രചരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് കരണിന് നോട്ടീസ് അയച്ചതായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശിരോമണി അകാലിദള്‍ നേതാവായ മഞ്ജിന്ദര്‍ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കൊല്ലം സെപ്റ്റംബറിലാണ് സിര്‍സ പരാതി നല്‍കിയത്.

എന്‍.സി.ബിയുടെ മഹാരാഷ്ട്ര സോണല്‍ യൂണിറ്റിനാണ് പരാതി ലഭിച്ചിരിക്കുന്നതെന്നും പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ മനസ്സിലാക്കാനാണ് കരണിന് നോട്ടീസ് അയച്ചതെന്നും എന്‍.സി.ബി. ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം എന്നാണ് കരണിനെ ചോദ്യം ചെയ്യുക എന്ന കാര്യം എന്‍.സി.ബി. വെളിപ്പെടുത്തിയിട്ടില്ല.

ദീപിക പദുക്കോണ്‍, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍, രണ്‍ബീര്‍ കപൂര്‍, മലൈക അറോറ തുടങ്ങി പല പ്രമുഖ താരങ്ങളും അന്ന് കരണിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

content highlights:NCB issues notice to Karan Johar over 2019 party video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented