ന്യൂഡല്‍ഹി: പുതിയ ചിന്തകളുള്ള പുതിയ പാകിസ്താനാണെങ്കില്‍ അവര്‍ ഭീകരതക്കെതിരെ പുതിയ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് ഇന്ത്യ. പാക് മണ്ണില്‍ നിന്ന് തീവ്രവാദികള്‍ ഭീകരാക്രമണത്തിന് തന്ത്രം മെനയുന്നതിനെതിരേ പാകിസ്താന് ഇതുവരെ വ്യക്തമായ നടപടികളെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും ഇന്ത്യയുടെ വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ഭീകരവാദപ്രവര്‍ത്തനം പാക് മണ്ണില്‍ ഇനിയും അനുവദിക്കില്ലെന്ന ഇമ്രാന്‍ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യമന്ത്രാലയ വക്താവ്.
ഭീകരവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ നിരോധിത ഭീകര സംഘടനകള്‍ നടത്തുന്ന 182 മതപഠന കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുകയും 120 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ വിഭാഗം തന്നെ ഏറ്റെടുത്തതാണ്. പക്ഷേ പാകിസ്താന് വിദേശകാര്യമന്ത്രി പറയുന്നത് അവര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലായെന്നാണ്. ഇത് ഖേദകരമാണെന്നും രവീഷ് കുമാര്‍ പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയും ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷവും ഭീകരതക്കെതിരെ പാകിസ്താന് പലതവണ രംഗത്തെത്തിയിരുന്നു. പാക്മണ്ണില്‍ പ്രവര്‍ത്തിച്ചുകൊണ്ട് മറ്റൊരു രാജ്യത്തും ഭീകരാക്രമണം നടത്താന്‍ അനുവദിക്കില്ലെന്നും, ഒരു ഭീകരസംഘടനകളേയും വെച്ചുപൊറുപ്പിക്കില്ലെന്നും, ഇനി പുതിയൊരു യുഗമാണ് വരാനിരിക്കുന്നതെന്നും പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
#WATCH Ministry of External Affairs (MEA) Spokesperson, Raveesh Kumar: If Pakistan claims to be a 'Naya Pakistan' with 'nayi soch' then it should demonstrate 'naya action' against terrorist groups and cross border terrorism in support of its claims. pic.twitter.com/Ji7ZBZsVjc
— ANI (@ANI) March 9, 2019
Content Highlights: Naya Pakistan should show naya action against terror groups, says government