
ഡിസംബര്‍ നാല്- ഇന്ന് നാവികസേന ദിനം. 1971-ല്‍ പാകിസ്താനു മേല്‍ ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തിന്റെ വാര്‍ഷികദിനമാണ് നാവികസേന ദിനമായി ആചരിക്കുന്നത്. 49-ാം വാര്‍ഷികദിനത്തില്‍ വിവിധ നാവികസേന ആസ്ഥാനങ്ങളില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
1971 ഡിസംബര്‍ മൂന്നിന് 11 ഇന്ത്യന്‍ വ്യോമകേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി പാകിസ്താന് ഇന്ത്യക്കെതിരെ യുദ്ധം ആരംഭിച്ചു. തൊട്ടടുത്ത ദിവസം ഇന്ത്യന്‍ നാവിക സേന നല്കിയ മറുപടി ആയിരുന്നു ഓപ്പറേഷന് ട്രിഡന്റ്. പാകിസ്താനെ തറപറ്റിക്കാന്‍ പഴുതടച്ച പദ്ധതി.
ഐ.എന്‍.എസ്. നിപഥ്, ഐ.എന്‍.എസ്. നിര്‍ഗഢ്, ഐ.എന്‍.എസ്. വീര്‍. മൂന്ന് മിസൈല്‍ ബോട്ടുകള്‍ ഇന്ത്യന്‍ നാവികസേനയുടെ കുന്തമുനകളായി. ലക്ഷ്യം പാകിസ്താന്റെ നാവിക ആസ്ഥാനമായ കറാച്ചി തുറമുഖം.
ഐ.എന്‍.എസ്. നിര്‍ഘട്ടില്‍നിന്ന് തൊടുത്ത ആദ്യ മിസൈല്‍ പാക് നാവിക സേനയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. ഖൈബറിനെ ചരിത്രമാക്കി. പാകിസ്താന്റെ ഒരു യുദ്ധക്കപ്പലും വെടിക്കോപ്പുകള്‍ നിറച്ചിരുന്ന ഒരു ചരക്കു കപ്പലും പൂര്‍ണമായും തകര്‍ന്നു. പി.എന്‍.എസ്. ഷാജഹാന് എന്ന യുദ്ധക്കപ്പലിന് വന്‍നാശനഷ്ടം സംഭവിച്ചു.
കറാച്ചി തുറമുഖത്തെ ഇന്ധന ടാങ്കറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. അപ്രതീക്ഷിത ആക്രമണത്തില്‍ 700-ല്‍ അധികം പാക് സൈനികര്‍ മരിച്ചു. പാകിസ്താന്റെ തോല്‍വി ഉറപ്പാക്കിയായിരുന്നു നാവിക സേനയുടെ ദൗത്യസംഘത്തിന്റെ സുരക്ഷിതമായ മടക്കം. ആസ്ഥാനം തന്നെ തകര്‍ന്ന പാക് നാവികസേന ശേഷം യുദ്ധത്തില്‍ കാഴ്ചക്കാര്‍ മാത്രമായിരുന്നു. ഈ ഉജ്വല വിജയത്തിന്റെ 49-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ന് ഇന്ത്യന്‍ നാവികസേന.
content highlights: navy day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..