ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.സിദ്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് കൂടിക്കാഴ്ച.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പഞ്ചാബ് കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്തും ചര്‍ച്ചയില്‍ പങ്കെടുക്കും.
ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം സിദ്ധുവിനെ പഞ്ചാബ് പി.സി.സി അധ്യക്ഷനാക്കാനും അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി നിലനിർത്താനുമാണ് സാധ്യത. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പഞ്ചാബ് കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്ത് പറഞ്ഞു. സിദ്ധു സംസ്ഥാനത്തിന്റെ ഭാവിയാണെന്നും എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിന് മുന്‍പ് അദ്ദേഹമത് മനസ്സില്‍ വയ്ക്കണമെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.
Content Highlights: navjyoth singh to be soon made as punjab congress president
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..