നവജ്യോത് സിങ് സിദ്ദു
ചത്തീസ്ഗഢ്: വിമര്‍ശനങ്ങള്‍ മാറ്റിവെച്ച് ഒടുവില്‍ എ.എ.പി. മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി കൂടിക്കാഴ്ച നടത്താന്‍ മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. പഞ്ചാബിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് ചര്‍ച്ചയെന്നും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ അതിന് സാധിക്കൂവെന്നും സിദ്ദു ട്വീറ്റില്‍ കുറിച്ചു. ചത്തീസ്ഗഢില്‍ തിങ്കളാഴ്ച വൈകുന്നേരം 5.15 ന് ആണ് ഭഗവന്ത്മാന്-സിദ്ദു കൂടിക്കാഴ്ച.
എ.എ.പി.യുടെ പഞ്ചാബിലെ വിജയത്തിനുശേഷം ഭഗവന്ത് മന്നിനെ പാവമുഖ്യമന്ത്രിയെന്നും ഡല്‍ഹിയില്‍ നിന്ന് കെജ്രിവാളാണ് പഞ്ചാബിന്റെ ഭരണം നടത്തുന്നത് എന്നതടക്കമുള്ള രൂക്ഷ വിമര്‍ശനമുന്നയിച്ചയാളാണ് സിദ്ദു. എന്നാല്‍ വിമര്‍ശനങ്ങളില്‍ അയവ് വരുത്തി കഴിഞ്ഞ ദിവസം ഭഗവന്ത് മന്നിനെ ഇളയ സഹോദരനെന്ന് വിളിച്ച് നിലപാട് മാറ്റി രംഗത്ത് വന്നതോടെ സിദ്ദു പഞ്ചാബ് രാഷ്ട്രീയത്തിലും പ്രധാന ചര്‍ച്ചയാവുകയാണ്.
പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം മാഫിയാ രാജാണെന്നും ഇതിന് മാറ്റമുണ്ടായാല്‍ മാത്രമേ അതിജീവനം സാധിക്കൂവെന്നും സിദ്ദു ചൂണ്ടിക്കാട്ടിയിരുന്നു. മാഫിയാ രാജിനെ തുടച്ച് നീക്കാന്‍ എ.എ.പി. തയ്യാറായാല്‍ പിന്തുണയ്ക്കുമെന്നും സിദ്ദു അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നത്തെ കുടിക്കാഴ്ച.
സിദ്ദുവിന്റെ ചുവടുമാറ്റത്തെക്കുറിച്ച് നേരത്തേതന്നെ പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി. അംഗം ഹരീഷ് ചൗധരി സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു. സിദ്ദു പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ അമരീന്ദര്‍ സിങ് വാറയ്ക്കും ഹരീഷ് ചൗധരി വിശദമായ കത്തയച്ചിരുന്നു.
പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ് അടക്കമുള്ള നേതാക്കളെ ചോദ്യം ചെയ്തുകൊണ്ട് സിദ്ദു നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. അതിൽ നേതൃത്വത്തിന് വലിയ നീരസവുമുണ്ടായിരുന്നു. സിദ്ദുവടക്കമുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പെ അമരീന്ദര്‍ സിങിനെ മാറ്റി ചരണ്‍ജിത്ത് സിങ് ചന്നിയെ പഞ്ചാബിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നിയമിച്ചത്. ഇത് പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് കാരണമായി എന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍. ഇതോടെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സിദ്ദുവിനോട് സോണിയാഗാന്ധി ആവശ്യപ്പെടുകയായിരുന്നു. സിദ്ദുവിന്റെ പുതിയ നീക്കത്തെ ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
Content Highlights: Navjot Singh Sidhu Will meet Punjab CM Bagavanthman today
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..