പഞ്ചാബിലെ ജനങ്ങള്‍ മികച്ച തീരുമാനമെടുത്തു; കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പിന്നാലെ നവജ്യോത് സിങ് സിദ്ദു


Navjot Singh Sidhu | Photo: ANI

ചണ്ഡിഗഢ്: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇതൊരു രാഷ്ട്രീയ മാറ്റമെന്ന് അഭിപ്രായപ്പെട്ട് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. മാറ്റം കൊണ്ടുവരാനുള്ള മികച്ച തീരുമാനമെടുത്തതില്‍ പഞ്ചാബിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജനങ്ങളാണ് മാറ്റം തിരഞ്ഞെടുത്തതെന്നും അവര്‍ക്ക് ഒരിക്കലും തെറ്റില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ ഇങ്ങനെ പറയാമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 'ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. നാം വിനയത്തോടെ മനസ്സിലാക്കുകയും അതിന് വഴങ്ങുകയും വേണം', സിദ്ദു കൂട്ടിച്ചേര്‍ത്തു.

പഞ്ചാബിന്റെ പുരോഗതിയാണ് തന്റെ ലക്ഷ്യമെന്നും അതില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്നും ഇനി ഒരിക്കലും വ്യതിചലിക്കില്ലെന്നും സിദ്ദു പറഞ്ഞു. 'ഒരു യോഗി ഒരു ധര്‍മ്മസമരത്തിലായിരിക്കുമ്പോള്‍ അയാള്‍ എല്ലാ കെട്ടുപാടുകളും പരിത്യജിക്കുന്നു, എല്ലാ ബന്ധങ്ങളില്‍ നിന്നും സ്വതന്ത്രനാകുന്നു. അവര്‍ മരണത്തെ പോലും ഭയപ്പെടുന്നില്ല. ഞാന്‍ പഞ്ചാബിലുണ്ട്, ഇവിടെ തന്നെ തുടരും'- സിദ്ദു പറഞ്ഞു.

'ഒരാള്‍ക്കൊരു ഉയര്‍ന്ന ലക്ഷ്യമുണ്ടെങ്കില്‍, പഞ്ചാബിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ജയമോ തോല്‍വിയോ കാര്യമാക്കില്ലെന്നും സിദ്ദു പറഞ്ഞു. ജനങ്ങളുമായുള്ള എന്റെ ബന്ധം പരിമിതമല്ല. അത് ആത്മീയവും ഹൃദയത്തോട് ചേര്‍ന്നതുമാണ്. ജനങ്ങളുമായുള്ള ബന്ധം തിരഞ്ഞെടുപ്പ് ജയത്തിലും തോല്‍വിയിലും ഒതുങ്ങുന്നില്ല. പഞ്ചാബിലെ ജനങ്ങളില്‍ ഞാന്‍ ദൈവത്തെ കാണുന്നു. അവരുടെ ക്ഷേമത്തിലാണ് ഞാന് എന്റെ ക്ഷേമത്തെ കാണുന്നത്.'- സിദ്ദു കൂട്ടിച്ചേര്‍ത്തു.

പഞ്ചാബില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. 117 സീറ്റുള്ള പഞ്ചാബില്‍ ഉള്‍പ്പോരും ആഭ്യന്തര തര്‍ക്കവുമാണ് കോണ്‍ഗ്രസിന് വിനയായത്. കഴിഞ്ഞ തവണത്തെ 77 സീറ്റില്‍നിന്ന് 19 സീറ്റിലേക്ക് കൂപ്പുകുത്തി. വോട്ട് 38.5 ശതമാനത്തില്‍നിന്ന് 23 ശതമാനമായി.

രാജ്യത്തെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന പ്രതിച്ഛായയില്‍ നിന്ന അമരീന്ദര്‍ സിങ്ങിനെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പി.സി.സി. അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനുവേണ്ടി മാറ്റിയ കളിയാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്.

Content Highlights: Navjot Sidhu Says "Punjab Took An Excellent Decision" After AAP's Big Win


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented