വൈദ്യുതി ബില്‍ കുടിശ്ശിക: സിദ്ദു അടയ്ക്കാനുള്ളത് എട്ട് ലക്ഷമെന്ന് രേഖകള്‍


നവ്‌ജ്യോത് സിങ് സിദ്ധു | Photo : PTI

ചണ്ഡീഗഡ്: വൈദ്യുതി പ്രതിസന്ധിയും ഉയര്‍ന്ന വൈദ്യുതിനിരക്കിന്റെയും പേരില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു എട്ട് ലക്ഷം രൂപ വൈദ്യുതി ബില്‍ കുടിശ്ശിക അടയ്ക്കാനുണ്ടെന്ന വിവരം പുറത്ത്. ബില്ലടക്കേണ്ട അവസാന ദിവസം കൂടിയായ വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ സിദ്ദു ട്വിറ്ററിലൂടെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. അമരീന്ദറുമായി ഇടഞ്ഞുനില്‍ക്കുന്ന സിദ്ദുവിനെ അനുനയിപ്പിക്കാന്‍ പ്രിയങ്കയും രാഹുലും കഴിഞ്ഞ ദിവസം മാരത്തണ്‍ ചര്‍ച്ചനടത്തിയിരുന്നു. പിസിസി അധ്യക്ഷ സ്ഥാനമോ ഉപമുഖ്യമന്ത്രി സ്ഥാനമോ സിദ്ദുവിന് നല്‍കാനാവില്ലെന്ന കടംപിടിത്തത്തിലാണ് അമരീന്ദര്‍.

പഞ്ചാബ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ വെബ്സൈറ്റിലെ കണക്കനുസരിച്ച് സിദ്ദു 8,67,540 രൂപയുടെ ബില്‍ അടയ്ക്കാനുണ്ട്. അമൃത്‌സറിലെ വീട്ടിലെ വൈദ്യുതി ഉപയോഗത്തിന്റെ ബില്ലാണിത്. കഴിഞ്ഞവര്‍ഷം അവസാനം 17 ലക്ഷത്തിലധികം രൂപയായിരുന്നു കുടിശ്ശിക. ഇതില്‍ പത്ത് ലക്ഷം രൂപ ഈ മാര്‍ച്ചില്‍ അടച്ച വിവരവും വെബ്സൈറ്റിലുണ്ട്.

ഭരണം ശരിയായ രീതിയിലാണെങ്കില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടതിന്റേയോ ഓഫീസുകളുടെ പ്രവര്‍ത്തനസമയം ക്രമീകരിക്കേണ്ടതിന്റേയോ സാധാരണ ജനങ്ങളുടെ എസി ഉപയോഗം നിയന്ത്രിക്കേണ്ടതിന്റേയോ ആവശ്യകത പഞ്ചാബില്‍ ഉണ്ടാകില്ലെന്ന് സിദ്ദു ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. പവര്‍കട്ടും സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും അടിസ്ഥാനമാക്കി തുടരെത്തുടരെയുള്ള ട്വീറ്റുകളിലൂടെ അമരീന്ദര്‍ സിങ്ങിനെതിരെ സിദ്ദു ആഞ്ഞടിച്ചു.

പഞ്ചാബ് നേരിടുന്ന വൈദ്യുത പ്രതിസന്ധിയെ തിരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ അരവിന്ദ് കെജ് രിവാളും എഎപിയും നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. 300 യൂണിറ്റ് വൈദ്യുതി വീതം ഓരോ വീടുകള്‍ക്കും സൗജന്യമായി നല്‍കുമെന്നും കെജ്‌രിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയായ അമരീന്ദര്‍ സിങ് തന്നെയാണ് വൈദ്യുതിവകുപ്പും കൈകാര്യം ചെയ്യുന്നത്. 2019-ല്‍ മന്ത്രിസഭയില്‍ നിന്നുള്ള സിദ്ദുവിന്റെ രാജി സമയത്ത് വൈദ്യുതി വകുപ്പ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും സിദ്ദു അത് നിരസിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് 2022 ല്‍ നടക്കാനിരിക്കെ ഭരണവീഴ്ചയെ ചൊല്ലി സിദ്ദു ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ്സിന് തലവേദനയായി തീര്‍ന്നിരിക്കുകയാണ്.

Content Highlights: Navjot Sidhu Needling Amarinder Singh Over Power Cuts Owes Rs 8 Lakh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented