Navjot Singh Sidhu and his wife Navjot Kaur | Photo: PTI
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ഭഗവന്ത് മന്നിന് കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു സമ്മാനിച്ചതാണെന്ന അവകാശവാദവുമായി ഭാര്യ നവ്ജ്യോത് കൗർ സിദ്ധു. പഞ്ചാബിനെ നയിക്കാൻ സിദ്ധുവിനെയായിരുന്നു അരവിന്ദ് കെജ്രിവാൾ തീരുമാനിച്ചിരുന്നതെങ്കിലും പാർട്ടിയെ ഒറ്റുകൊടുക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും കൗർ പറഞ്ഞു. സിദ്ധുവും ഭഗവന്ത് മന്നും തമ്മിലുള്ള വാക്ക് തർക്കത്തിനിടെയാണ് ഭാര്യയുടെ അവകാശവാദം എന്നതും ശ്രദ്ധേയമാണ്.
ഒരു പഞ്ചാബി ദിനപത്രത്തിന്റെ എഡിറ്റര്‍ക്കെതിരേയുള്ള വിജിലന്‍സ് നടപടിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ജലന്ദറിൽ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവ് സിദ്ധുവും തമ്മിൽ ട്വിറ്ററിൽ വാക്പോര് നടത്തിയത്. വാക്പോര് തുടരുന്നതിനിടെയാണ്, 'ആരും അറിയാത്ത ഒരു രഹസ്യം പുറത്തുവിടുന്നു' എന്ന് വ്യക്തമാക്കിക്കൊണ്ട് സിദ്ധുവിന്റെ ഭാര്യ രംഗത്തെത്തിയത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധുവിനെ എത്തിക്കാന്‍ കെജ്രിവാൾ വിവിധ മാര്‍ഗങ്ങളിലൂടെ സിദ്ധുവിനെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്നും കൗർ കൂട്ടിച്ചേർത്തു.
2016-ലാണ് സിദ്ധു ബി.ജെ.പിയിൽ നിന്ന് രാജിവെച്ചത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി 2017-ൽ കോൺഗ്രസിൽ ചേരുകയായിരുന്നു.
Content Highlights: Navjot Sidhu gifted chief minister seat to Bhagwant Mann claim
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..