നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍: തുളസീധരക്കുറിപ്പിനെ പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശം


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: PTI

ന്യൂഡല്‍ഹി: നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടറായി പ്രമുഖ നാടകകൃത്ത് ഡോ. ജെ. തുളസീധരക്കുറുപ്പിനെ നിയമിക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ നിയമനകാര്യ സമിതിക്ക് വീണ്ടും കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജ്യോതി സിംഗ് വീണ്ടും ഈ നിര്‍ദേശം നല്‍കിയത്.

2017 ല്‍ ഡയറക്ടര്‍ നിയമനത്തിനായി നടത്തിയ ഇന്റര്‍വ്യൂവില്‍ ഒന്നാം സ്ഥാനം ലഭിച്ചത് തുളസീധരക്കുറുപ്പിനാണ്. തുടര്‍ന്ന് നിയമന ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ നിയമനകാര്യ സമിതിക്ക് സാംസ്‌കാരിക മന്ത്രാലയം കൈമാറിയിരുന്നു. എന്നാല്‍, ഒരുവര്‍ഷം കഴിഞ്ഞിട്ടും സമിതി തീരുമാനം എടുക്കാത്തതിനാല്‍ ഡയറക്ടര്‍ നിയമനത്തിന് സാംസ്‌കാരിക മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കി. ഇതിനതിരെയാണ് ഡോ ജെ. തുളസീധരക്കുറുപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

സാംസ്‌കാരിക മന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ തീരുമാനം എടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ നിയമന സമിതിക്ക് സമയപരിധിയില്ലെന്ന ഹര്‍ജിക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകരായ അനുനയ മേത്ത, നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് ഹാജരായത്.

Content Highlights: National School of Drama director Dr J Thulaseedhara Kurup Delhi High Court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented