ദേവദാസിസമ്പ്രദായം അവസാനിപ്പിക്കണം കേരളമുള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ്


തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേവദാസിസമ്പ്രദായം തുടരുന്നുണ്ടെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചതെന്ന് കമ്മിഷന്‍

പ്രതീകാത്മക ചിത്രം | Getty Images

ന്യൂഡല്‍ഹി: ദേവദാസിസമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസയച്ചു. നിയമങ്ങള്‍ പ്രകാരം നിരോധിച്ചിട്ടും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേവദാസിസമ്പ്രദായം തുടരുന്നുണ്ടെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചതെന്ന് കമ്മിഷന്‍ പറഞ്ഞു. ആറാഴ്ചയ്ക്കകം കത്തിന് മറുപടിനല്‍കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശമുണ്ട്.

വനിത-ശിശു വികസന മന്ത്രാലയം, സാമൂഹ്യനീതി മന്ത്രാലയം സെക്രട്ടറിമാര്‍ക്കും കമ്മിഷന്‍ നോട്ടീസയച്ചിട്ടുണ്ട്. ദേവദാസിസമ്പ്രദായം തടയുന്നതിനും ദേവദാസികളെ പുനരധിവസിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ മറുപടിക്കത്തിലുള്‍പ്പെടുത്തണം. ഇത്തരം അനാചാരങ്ങള്‍ തടയാന്‍ സംസ്ഥാനതലത്തില്‍ നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോയെന്നും മറുപടിയില്‍ വ്യക്തമാക്കണം.



നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും കര്‍ണാടകയില്‍ മാത്രം 70,000-ത്തിലധികം സ്ത്രീകള്‍ ദേവദാസികളായി ജീവിക്കുന്നുണ്ടെന്ന് ജസ്റ്റിസ് രഘുനാഥ് റാവുവിന്റെ അധ്യക്ഷതയില്‍ രൂപവത്കരിച്ച സമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Content Highlights: National Human Rights commission Kerala Devadasi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented