അഭിമാനം വാനോളം; ഒരുലക്ഷത്തിലേറെ അടി ഉയരത്തില്‍ പാറിപ്പറന്ന് ദേശീയപതാക


ബലൂണിൽ കെട്ടി ഭൂമിയിൽ നിന്ന് ഏകദേശം 1,06,000 ഫീറ്റ് ഉയരത്തിലാണ് ദേശീയ പതാക പറത്തിയതെന്നാണ് റിപ്പോർട്ട്. ദേശീയപതാക ബഹിരാകാശത്ത് വെച്ച് പറക്കുന്നതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

Photo: https://twitter.com/Astro_Raja, Space Kidz India/ you tube

ന്യൂഡൽഹി: രാജ്യം 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായ ഹർ ഘർ തിരംഗ പദ്ധതിയിൽ രാജ്യമെങ്ങും ദേശീയപതാകകൾ ഉയരുന്നു. വീടുകളിലും നിരത്തുകളിലും നഗരങ്ങളിലും മാത്രമല്ല, ബഹിരാകാശത്തും ഇപ്പോള്‍ രാജ്യത്തിന്റെ അഭിമാനപതാക പാറിപ്പറക്കുകയാണ്.

ഭൂമിയിൽ നിന്ന് ഏകദേശം മുപ്പത് കിലോമീറ്ററോളം ഉയരത്തിലാണ് രാജ്യത്തിന് അഭിമാനമായി ദേശീയപതാക ഉയർത്തിയത്. രാജ്യത്തെ കുട്ടികൾക്കായി ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് പ്രോത്സാഹനം നൽകുന്ന സ്പേസ് കിഡ്സ് ഇന്ത്യ എന്ന സംഘടനയാണ് ഇതിന് പിന്നിൽ. ബലൂണിൽ കെട്ടി ഭൂമിയിൽ നിന്ന് ഏകദേശം 1,06,000 അടി ഉയരത്തിലാണ് ദേശീയ പതാക പറത്തിയിരിക്കുന്നത്. ഇതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇതിനുപുറമെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലും (ISS) ദേശീയപതാക ഉയർത്തിയതിന്റെ ചിത്രം ബഹിരാകാശ സഞ്ചാരി രാജാചാരി ട്വീറ്റ് ചെയ്തു. അമേരിക്കയുടെ പതാകയോടൊപ്പമായിരുന്നു ഇന്ത്യൻ പതാക. ഇതിന്റെ പശ്ചാത്തലത്തിൽ ഭൂമിയുടെ ദൃശ്യങ്ങളും കാണാം.

Content Highlights: National flag unfurled in SPACE for Independence Day 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented